ആയിരം കണ്ണുള്ള മാലാഖ വാനിലായ്
ഈ രാവിതാകെ തിളങ്ങി നിൽക്കേ
പോരുവാൻ ആശയുണ്ടേറെ കിളിക്കൂട്
മെയ്യുവാൻ നിൻ്റെയാ നെഞ്ചകത്തിൽ
കിളികളാം കുരുവികൾ കുറുകുന്ന കാട്ടിലെ
വിജനമാം പാതയിൽ നാം രണ്ടുപേർ
പകലേതുമറിയാതെ ഇരവേതുമറിയാതെ
വിരിയാത്ത പൂവിനെ കാത്തു നിൽപ്പൂ
പകലേതുമറിയാതെ ഇരവേതുമറിയാതെ
വിരിയാത്ത പൂവിനെ കാത്തു നിൽപ്പൂ
മൂകമീ വീഥിയിൽ ഇരുളായ് ഒഴുകുന്ന
മൗനത്തിനുള്ളിലെ വാക്കു മാത്രം
പറയാതൊളിപ്പിച്ചു വെച്ചതിന്നാർക്കായി
പറയാതൊളിപ്പിച്ചു വെച്ചതിന്നാർക്കായി
ഉമ്മറപ്പടികളിൽ കുങ്കുമം വീശുന്ന
പൊൻവെയിൽ കിരണങ്ങളെങ്ങുപോയി
ഉമ്മറപ്പടികളിൽ കുങ്കുമം വീശുന്ന
പൊൻവെയിൽ കിരണങ്ങളെങ്ങുപോയി
ഇന്നൊരീ വഴികളിൽ കുളിരായി പെയ്തൊരാ
എൻ്റെ യാത്രയിൽ ഞാനുമിന്നേകനായി
എൻ്റെ യാത്രയിൽ ഞാനുമിന്നേകനായി