LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Endhu Chandhamanu Penne

Apple Music logo
Deezer logo
Spotify logo
Lyrics
എന്തു ചന്തമാണു പെണ്ണേ
നിന്റെ പുഞ്ചിരി കാണുവാൻ
എന്തൊരു സുന്ദരമാണു പൊന്നേ
നിന്റെ തേന്മൊഴി കേൾക്കുവാൻ
ഓർത്തിരുന്നു കാത്തിരുന്നു കണ്ണുകഴച്ചു
നീ ഓർമ്മയിൽ എൻ നൊമ്പരങ്ങൾ
ഖൽബിൽ നിറച്ചു
എന്തു ചന്തമാണു പെണ്ണേ
നിന്റെ പുഞ്ചിരി കാണുവാൻ
എന്തൊരു സുന്ദരമാണു പൊന്നേ
നിന്റെ തേന്മൊഴി കേൾക്കുവാൻ

മുഹബത്താലേ മുനീറാളേ നിന്നെ കണ്ടിടാൻ
നാളേറെയായ് കണ്മണി ഞാൻ കാത്തിരിപ്പാണേ
കൂട്ടുകൂടി കളിച്ചതെല്ലാം നീ മറന്നുവോ
പണ്ട് കടലാസു തോണി നമ്മൾ തുഴഞ്ഞതല്ലയോ
മൊഞ്ചത്തിപ്പെണ്ണേ നീ മറയരുതേ
എന്റെ സുന്ദരിപ്പൂവേ നീ അകലരുതേ
മൊഞ്ചത്തിപ്പെണ്ണേ നീ മറയരുതേ
എന്റെ സുന്ദരിപ്പൂവേ നീ അകലരുതേ
എന്തു ചന്തമാണു പെണ്ണേ
നിന്റെ പുഞ്ചിരി കാണുവാൻ
എന്തൊരു സുന്ദരമാണു പൊന്നേ
നിന്റെ തേന്മൊഴി കേൾക്കുവാൻ

കസവിൻ ചേലോടെ തേനൂറും കിളിയാണു നീ
എന്റെ മോഹങ്ങൾ പൂവണിയും മലരാണു നീ
കണ്ണിൽ കണികാണാൻ
ആശിച്ചൊരിശ്ശൽ ആണു നീ
പട്ടുപാവാടയഴകുള്ള മോളാണു നീ
മൊഞ്ചത്തിപ്പെണ്ണേ നീ മറയരുതേ
എന്റെ സുന്ദരിപ്പൂവേ നീ അകലരുതേ
മൊഞ്ചത്തിപ്പെണ്ണേ നീ മറയരുതേ
എന്റെ സുന്ദരിപ്പൂവേ നീ അകലരുതേ
എന്തു ചന്തമാണു പെണ്ണേ
നിന്റെ പുഞ്ചിരി കാണുവാൻ
എന്തൊരു സുന്ദരമാണു പൊന്നേ
നിന്റെ തേന്മൊഴി കേൾക്കുവാൻ
ഓർത്തിരുന്നു കാത്തിരുന്നു കണ്ണുകഴച്ചു
നീ ഓർമ്മയിൽ എൻ നൊമ്പരങ്ങൾ
ഖൽബിൽ നിറച്ചു
എന്തു ചന്തമാണു പെണ്ണേ
നിന്റെ പുഞ്ചിരി കാണുവാൻ
എന്തൊരു സുന്ദരമാണു പൊന്നേ
നിന്റെ തേന്മൊഴി കേൾക്കുവാൻ

WRITERS

HAMDAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None