LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kinakkayal

Apple Music logo
Deezer logo
Spotify logo
Lyrics
നിറനീർമിഴിയിൽ ഇളനീർ പുഴ പോൽ
ഇനി നീ ഒഴുകും തണുവായ്
ഹൃദയ നിലാവായ് ഇരുളല നീന്താൻ
നിഴൽ വിരൽ ദൂരം നീ വാ നീ വാ
മെഴുതിരി നാളം ഇരുളിൽ തെളിയാൻ

നിറനീർമിഴിയിൽ ഇളനീർ പുഴപോൽ
ഇനി നീ ഒഴുകും തണുവായ്
ഉയിരിൽ നിറയും മഴമേഘ മോഹം
നിറനീർകണം പോലെ പെയ്തോ
മഴവിൽ തന്ന നിറമായ്
അകമേ ഇനി നിന്റെ മുഖമോ

പ്രിയ സ്വരമായ് പാട്ടിന്റെ ഈണം
തിരയുവതീ മൗനയാമങ്ങൾ നിന്നെ

പ്രണയ നിലാതീരങ്ങളിൽ നീ
പ്രിയ നിമിഷങ്ങൾ ഞാൻ തേടുന്നിതാ
മൃദുലയസ്വര രസമായ് സ്വയമലിയുക ഇനിയാ
മനവനികയിൽ സദാ ഒഴുകുമൊരോളങ്ങളായ്

അലയുലയുകയായ് കവിഞ്ഞൊഴുകുകയായ്
അകമേ ഇതാ നീയൊരാൾ മാത്രമായ്
അരികിൽ നിറം ചാർത്തിടും സ്വർഗമായ്

നിറനീർമിഴിയിൽ ഇളനീർ പുഴ പോൽ
ഇനി നീ ഒഴുകും തണുവായ്

ഹൃദയ നിലാവായ് ഇരുളല നീന്താൻ
നിഴൽ വിരൽ ദൂരം നീ വാ നീ വാ
മെഴുതിരി നാളം ഇരുളിൽ തെളിയാൻ
പരിചിതമീ ഈ സ്വർഗ തീരം
പകലിരവൊന്നായ് നാം പാറുന്നു വിണ്ണിൽ

പതിവുണരും മോഹങ്ങളൊന്നായ്
പതിയെ പറന്നേറും കൂട്ടിൽ സ്വയം
ഈ ഇരുളിടങ്ങളിലായ് ഇതാ തിരി തെളിയുകയായ്
ഇനിയൊരു നിഴൽ തണൽ തിരയുമീ ഹൃദയങ്ങളായ്

നറു മലരിലയിൽ ചെറു തളിരിതളിൽ
തഴുകാം കിനാവിന്റെ പുൽ പായയിൽ
ഒഴുകാം നിതാന്തം കിനാ കായലിൽ

നിറ നീർമിഴിയിൽ ഇളനീർ പുഴ പോൽ
ഇനി നീ ഒഴുകും തണുവായ്
ഹൃദയ നിലാവായ് ഇരുളല നീന്താൻ
നിഴൽ വിരൽ ദൂരം നീ വാ നീ വാ
മെഴുതിരി നാളം ഇരുളിൽ തെളിയാൻ

നിറനീർമിഴിയിൽ ഇളനീർ പുഴ പോൽ
ഇനി നീ ഒഴുകും തണുവായ്
ഉയിരിൽ നിറയും മഴ മേഘ മോഹം
നിറനീർകണം പോലെ പെയ്തോ
മഴവിൽ തന്ന നിറമായ്
അകമേ ഇനി നിന്റെ മുഖമോ

WRITERS

FAISAL PONNANI

PUBLISHERS

Lyrics © Sentric Music, Unison Rights S.L.

Share icon and text

Share


See A Problem With Something?

Lyrics

Other