LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Akasham Pole

Apple Music logo
Deezer logo
Spotify logo
Lyrics
ഉം

ആകാശം പോലെ
അകലേ അരികത്തായ്
ഉയരേ ദൂരത്തോ
ഉയിരിൻ ചാരത്തോ
അനുരാഗ തീയേരിയുമ്പോൾ നാം
പുണരാതെ അറിയുന്ന
മഴയുള്ള രാവിൻ്റെ
കൊതിയാണു നീ

തൂമഞ്ഞായ് നിന്നു
വെയിലായ് ഞാൻ വന്നു
ഒരു ശ്വാസക്കാറ്റിൽ
പൊലിയാമെന്നോർത്തു
അകലാനോ കലരാനോ
കഴിയാതെ നാം
ഇടനെഞ്ചിൽ വീഴുന്ന
മലർവാക നിറമുള്ള
കനവാണ് നീ

ഉം

വിരഹാഗ്നിയിൽ
എരിഞ്ഞാളുന്ന രാവിൽ
തിര നുര നെയ്യുന്ന
തീരങ്ങളിൽ
പുലർകാലം പോരും
വഴിയോരങ്ങളിൽ ഓർക്കുവായി
ഈയൊരാൾ മാത്രം
പാതിയാത്മാവിൽ
വീഞ്ഞുമായ് വന്നു
മഴയിലും ഈ തീ ആളുന്നു
കര കാണാത്ത രാവിൽ
മറവികൾ തൊടുമോ
നിന്നോർമ്മയേ

മ്

ആകാശം പോലെ
അകലേ അരികത്തായ്
ഉയരേ ദൂരത്തോ
ഉയിരിൻ ചാരത്തോ
അനുരാഗ തീയേരിയുമ്പോൾ നാം
അതിരറ്റ കാലത്തിൻ
അലമേലെ ഒഴുകുന്ന
ഇലകൾ നമ്മൾ

മ്

WRITERS

S RAFEEQ AHMED

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other