LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Njaano Raavoo

Apple Music logo
Deezer logo
Spotify logo
Lyrics
കൃഷ്ണാ മുകുന്ദ മുരാരേ ജയ കൃഷ്ണാ മുകുന്ദ മുരാരേ ജയ കൃഷ്ണാ മുകുന്ദ മുരാരേ

ഞാനോ രാവോ ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു
ഒരു കാറ്റായ് മഴയായ് കിളിവാതിലിൽ വന്നു
ചാരെ നിന്നെ കൺപാർക്കുവാൻ

കണ്ണനേ കരിമുകിലപരനേ
മധുരാമൃത മുരളീരവ മഴയോടെ അണയൂ നീ
കണ്ണനേ കരിമുകിലപരനേ
മധുരാമൃത മുരളീധര നീലാംബുജ നയനനെ

ഞാനോ രാവോ ഇരുളു നീന്തി വന്നു(ചം ചം ചം ചം)
ആരും കാണാതകലെ കാത്തു നിന്നു(ചം ചം ചം ചം)

ല ലാ ല ലാ ലാ ല ല ലാ

പുലരിയിൽ പുതുവെയിലിൻ
കുടനിവരണ് കസവണിയണ്
ഇരവിന് പൊടിമഴയിൽ
വളയിളകണ് ചിരിവിരിയണ്‌
ഒരു മുഖം അരുവി പോലവേ ഹോ
ജനലഴി ഇടയിലൂടവേ
ഒരു നോക്കാൽ ഞാൻ കണ്ടേ
അതിനൊഴുകി മറയും അഴകിൽ
വിവശനായി ഞാൻ മുകിലായ് ഞാൻ

കണ്ണനേ കരിമുകിലപരനേ
മധുരാമൃത മുരളീരവ മഴയോടെ അണയൂ നീ

ഞാനോ രാവോ ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു(ഉ)

കരിമ്പില് മധു നിറയും
തിന വിളയണ്‌ മനമുണരണ്
ചിതറിയ മുളയരിയിൽ
കിളയണയണ് സ്വരമുയരണ്
പലകുറി ഞാൻ അലഞ്ഞിതാ ഹോ
മറയുവതെങ്ങിതെങ്ങു നീ
ഒരു ജന്മം പോരാതെ
പലവഴികൾ തിരയുമിനിയുമിവിടെ, ഈ ഞാൻ
കനലായ് ഞാൻ

കണ്ണനേ കരിമുകിലപരനേ
മധുരാമൃത മുരളീധര നീലാംബുജ നയനനെ

ഞാനോ രാവോ ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു
ഒരു കാറ്റായ് മഴയായ് കിളിവാതിലിൽ വന്നു
ചാരെ നിന്നെ കൺപാർക്കുവാൻ

കണ്ണനേ കരിമുകിലപരനേ
മധുരാമൃത മുരളീരവ മഴയോടെ അണയൂ നീ
കണ്ണനേ കരിമുകിലപരനേ
മധുരാമൃത മുരളീധര നീലാംബുജ നയനനെ

WRITERS

S RAFEEQ AHMED

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist