LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Then Panimathiye

Apple Music logo
Deezer logo
Spotify logo
Lyrics
തേൻ പനിമതിയേ
കുളിരണിയും അണിവിരലാൽ
ഈ ജനലരികെ
പതിയെ വരൂ കനവു തരൂ
വെയിൽ പക്ഷി
ചേക്കേറുമീ നാട്ടുകൂട്ടിൽ
നിലാവിൻ്റെ ഈണം തരൂ
മനം ചാഞ്ഞുറങ്ങുന്ന
കോലായയിൽ നീ
ചിരാതിൻ്റെ നാളം തരൂ
പറനിറയേ
പൂക്കാവടിയേകി
തൊടിയരികേ
നിറ തട്ടങ്ങളിലായി
പതിവുകളായ്
ചിരിയേകുന്നു ഗ്രാമം
ഇവിടെയിതാ

അ ആ ന നാ ആ നാ

ഏകാന്തമെൻ നിഴൽപ്പാതയിൽ
സൂര്യാംശു തൂകുന്നുവോ
നോവാകെയും ചിരിപൊയ്കയിൽ
ഇടയ്ക്കൊന്നു നീന്തുന്നുവോ
സ്നേഹാർദ്രമമ്മയോ
ചൂടോടെയേകുമന്നമായ്
എൻ നാവിലോർമ്മകൾ (ഓർമ്മകൾ)
നാവേറുപാട്ടുമായ്
താഴ്വാരമേറിയോടിയിനി
കാറ്റേ വരാമോ
പറനിറയേ
പൂക്കാവടിയേകി
തൊടിയരികേ
നിറ തട്ടങ്ങളിലായി
പതിവുകളായ്
ചിരിയേകുന്നു ഗ്രാമം
ഇവിടെയിതാ

മൂവന്തിതൻ
മുകിൽച്ചാർത്തുപോൽ
മായുന്ന കാലങ്ങളേ
വാചാലമായ് നിറഞ്ഞീടുവാൻ
പിടയ്ക്കുന്ന മൗനങ്ങളേ
കാണാതെ വീണ്ടുമാ
ജീവൻ്റെ വേഗയാനമായ്
ദൂരങ്ങൾ തേടിടും താനേ (താനേ)
കൈവീശി നിന്നുവോ
ചങ്ങാതിയായി മാറുമൊരു
താരം വിൺമേലേ
തേൻ പനിമതിയേ
കുളിരണിയും അണിവിരലാൽ
ഈ ജനലരികെ
പതിയെ വരൂ കനവു തരൂ
മനം ചാഞ്ഞുറങ്ങുന്ന
കോലായയിൽ നീ
ചിരാതിൻ്റെ നാളം തരൂ
പറനിറയേ
പൂക്കാവടിയേകി
തൊടിയരികേ
നിറ തട്ടങ്ങളിലായി
പതിവുകളായ്
ചിരിയേകുന്നു ഗ്രാമം
ഇവിടെയിതാ

WRITERS

RAJ SHETH RAHUL, HARINARAYAN HARINARAYAN

PUBLISHERS

Lyrics © MUSIC SERVICES, INC.

Share icon and text

Share


See A Problem With Something?

Lyrics

Other