LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kande Njaan Aakashathoru

Apple Music logo
Deezer logo
Spotify logo
Lyrics
സുഹ്റാജബി
സുബഹിൻ്റെ മൊഞ്ചോലി
ചുണയുള്ളൊരാണ്
വിരുന്നു വന്ന്

കണ്ടേ ഞാനാകാശത്തൊരു മുല്ലപ്പൂവിന്ന്
അന്നേ നിൻ പേര് പതുക്കനെ മൂളിപ്പോയെന്ന്
പെണ്ണേ നിൻ ഉള്ളിലിരിപ്പിവനെങ്ങനറിഞ്ഞെന്ന്
പിന്നെ ചെറു മുന്തിരി പോലവൾ ചോന്നു തുടുത്തങ്ങ്
കിനാവിൻ്റെ കാന്താരിപ്പൂ എരിഞ്ഞേറണ്
ഹേയ്
കണ്ടേ ഞാനാകാശത്തൊരു മുല്ലപ്പൂവിന്ന്
അന്നേ നിൻ പേര് പതുക്കനെ മൂളിപ്പോയെന്ന്

തന്നാനാനെ നാനെ നാനേ
തന്നാനാനെ നാനെ നാനേ
തന്നാനാനെ നാനെ നാനേ
തന്നാനാനെ നാനെ

കണ്ടു കണ്ടു കൊതിയുമ്മ കൊണ്ടു പിടയുന്ന രണ്ട് കരളേതാണ്
ഏതാണ്
പൊന്നു മിന്നണൊരു ചന്തമുള്ള ചിരി പന്തലുള്ളിലത് ആരാണ്
ഉപ്പാടൊപ്പമന്നു കണ്ടേ
നിക്കാഹിൻ്റെയന്നു നിന്നേ
കൊഞ്ചിമറിഞ്ഞേ രാവിനു മൊഞ്ചു നിറഞ്ഞേ
ഏട്ടണ വീണതു ചുറ്റണ പോലൊരു പുഞ്ചിരി തന്നേ
ഇത്തിരു കുപ്പികളൊത്തിരി വെച്ചൊരു
പിത്തള ഡപ്പിയിൽ ഇട്ടു പൊതിഞ്ഞൊരു കത്താണ്
മുത്താണ്ടു തരികില്ലെന്നതു കഥ

ദറജപ്പൂ മോളല്ലേ
ലൈലാ നീയെൻ്റെ ഖൽബല്ലേ
മജ്നുവായ് ഞാൻ നിന്നെ ദുനിയാവാകെ തിരഞ്ഞില്ലേ

ല ല്ല ലാ ല ല
ലല്ലാലാല ലാല ലാലാ ലല്ലാലാല ലാല ലാ
ലല്ലാലാല ലാ

കാണാതകത്തൊരു കാറ്റു വന്നു കഥ മൂളണ പോലൊരു ചേലാണേ
ചേലാണേ
പാടാനിശലതു പൂതികൊണ്ടു ഗസലായതു പോലൊരു ഹാലാണേ

കിന്നാരങ്ങൾ ചൊല്ലി നിന്ന്
മിന്നാരത്തിൻ ചാരെ നിന്ന്
ശവ്വാലിൻ്റെയന്നു വന്ന്
ലന്തപ്പഴക്കായ തന്ന്

പിന്നെ നടന്നേ കാലടി നൊന്തു കുഴഞ്ഞേ
കമ്പനി കൂടാനങ്ങനെ പാത്തുപതുങ്ങി നടന്നേ
ചുറ്റിനുമൊത്തിരി കത്തണ പൊട്ടു വിളക്കുകളങ്ങനെ
മിന്നണ നേരത്ത് അപ്പാടെ നിൻ കണ്ണിനിതളെന്നിൽ പതിക്കണ്

മിസ്റീലെ രാജൻ അസീസിന്റാരംഭ സൗജത്ത്
മിന്നിത്തിളങ്ങി വിളങ്ങും സീനത്തൊളി രാജാത്തി

കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന
കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള
കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന
കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള
ഏതാണീ രാജാത്തീ ഏതാണീ രാജാത്തീ
കണ്ടേ ഞാനാകാശത്തൊരു മുല്ലപ്പൂവിന്ന്
അന്നേ നിൻ പേരു പതുക്കനെ മൂളിപ്പോയെന്ന്
പെണ്ണേ നിൻ ഉള്ളിലിരിപ്പിവനെങ്ങനറിഞ്ഞെന്ന്
പിന്നേ ചെറുമുന്തിരിപോലവൾ ചോന്നു തുടുത്തങ്ങ്
കിനാവിൻ്റെ കാന്താരിപ്പൂ എരിഞ്ഞേറണ്
ഹേയ്
കണ്ടേ ഞാനാകാശത്തൊരു മുല്ലപ്പൂവിന്ന്
അന്നേ നിൻ പേരു പതുക്കനെ മൂളിപ്പോയെന്ന്

WRITERS

SUHAIL KOYA, ABDUL WAHAB SAYYED HESHAM

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other