LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Melleyonnu Paadi Duet Version

Apple Music logo
Deezer logo
Spotify logo
Lyrics
മെല്ലെയൊന്നു പാടി നിന്നെ
ഞാനുണർത്തിയോമലേ
ആഹാ ഹാ ആഹഹാ
മെല്ലെയൊന്നു പാടി നിന്നെ
ഞാനുണർത്തിയോമലേ
കണ്ണിലുള്ള കനവൂതാതെ
നിൻ ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ
വെൺ പാരിജാത മലരറിയാതെ
മെല്ലെയൊന്നു
മെല്ലെയൊന്നു
മെല്ലെയൊന്നു പാടി നിന്നെ
ഞാനുണർത്തിയോമലേ

പൂമാനം കുടപിടിക്കും ഹൊയ്
ഈ പൂപ്പാട്ടിൻ വയൽ വരമ്പിൽ
കാറ്റോടെൻ കവിളുരുമ്മി ഹൊയ്
ഞാനാറ്റോരം നടന്നിരുന്നു
പകൽ മുല്ല മൊട്ടായ് നീയോ
വിരിഞ്ഞിരുന്നു
പുലർ വെയിൽ പൊന്നോ
നിന്നെ പൊതിഞ്ഞിരുന്നു
താന നാന നന തനനനാ ന
താന നാന നന തനനനാ ന
മാറിലുള്ള മറുകറിയാതെ
ഈ മനസിലുള്ള കിളിയറിയാതെ
മെല്ലെയൊന്നു പാടി നിന്നെ
ഞാനുണർത്തിയോമലേ
നാന നന നാന നന നാന നന
കണ്ണിലുള്ള കനവൂതാതെ
നിൻ ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ
വെൺ പാരിജാത മലരറിയാതെ
മെല്ലെയൊന്നു പാടി നിന്നെ
ഞാനുണർത്തിയോമലേ
മെല്ലെയൊന്നു പാടി നിന്നെ
ഞാനുണർത്തിയോമലേ

അന്നും നീ തനിച്ചിരിക്കും ഹൊയ്
ഈ താഴമ്പൂ പുഴക്കടവിൽ
എന്തേ നീ അരികിലെത്തി ഹൊയ്
നിൻ ജന്മങ്ങൾ എനിക്കു തന്നു
പതുങ്ങി വന്നെന്നെ മെല്ലെ മടിയിൽ വെച്ചു
പരിഭവം കൊണ്ടെൻ കാതിൽ കഥ പറഞ്ഞു
താന നാന നന
താന നാന നന
ചാരി നിന്ന നിഴലറിയാതെ ഈ
മഴ നനഞ്ഞ മുകിലറിയാതെ
മെല്ലെയൊന്നു പാടി നിന്നെ
ഞാനുണർത്തിയോമലേ
മെല്ലെയൊന്നു പാടി നിന്നെ
ഞാനുണർത്തിയോമലേ
കണ്ണിലുള്ള കനവൂതാതെ
നിൻ ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ
വെൺ പാരിജാത മലരറിയാതെ
മെല്ലെയൊന്നു പാടി നിന്നെ
ഞാനുണർത്തിയോമലേ
ഞാനുണർത്തിയോമലേ (നാന നന)
ഞാനുണർത്തിയോമലേ (നാന നന)

WRITERS

GIRISH PUTHENCHERY

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist