LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Arumakkili Female

Apple Music logo
Deezer logo
Spotify logo
Lyrics
അരുമക്കിളി നീയല്ലേ ആരിരാരോ പാട്ടല്ലേ
കാലമെനിക്കായ് കയ്യിൽ തന്ന നിധിയേ
സ്നേഹമഴ കൂടല്ലേ മാറിലിളം ചൂടല്ലേ
കാവലിരിക്കാൻ വന്നേ അമ്മമിഴിയേ
പാതിരകൾ പലതും വന്നാലും
പൂനിലാവായ് മടിയിൽ നീയില്ലേ
ഏതുലകം പകരം തന്നാലും
ഈ ഹൃദയം പിടയും നിന്നെ കാണാതെ
നീയേ നീയേ താളം നീയേ
ദൂരേ ദൂരേ തീരം നീയേ

മ് മ് മ് മിന്നാമിന്നി ചെല്ലമൊരുക്കി
ആരോടും ചൊല്ലാതെ ഞാൻ
മാരിവില്ലിൻ തൂവലടുക്കി നിന്നോർമയായ്

മകളേ എന്ന വിളിയെ
എന്തിനായ് നീ മറന്നേ
വരി മാഞ്ഞോരു കഥയായ് വെറുതെ
നീയെന്നും ഞാനല്ലേ
നാമേതോ കാണാ നൂലിൽ മുത്തല്ലേ
മറുമൊഴി കണ്ണീരാവുന്നോ
ഇരുവഴി നമ്മൾ മായുന്നോ
നീയേ നീയേ താളം നീയേ
ദൂരേ ദൂരേ തീരം നീയേ
അരുമക്കിളി നീയല്ലേ ആരിരാരോ പാട്ടല്ലേ
കാലമെനിക്കായ്‌ കയ്യിൽ തന്ന നിധിയേ
സ്നേഹമഴ കൂടല്ലേ മാറിലിളം ചൂടല്ലേ
കാവലിരിക്കാൻ വന്നേ അമ്മമിഴിയേ
പാതിരകൾ പലതും വന്നാലും
പൂനിലാവായ് മടിയിൽ നീയില്ലേ
ഏതുലകം പകരം തന്നാലും
ഈ ഹൃദയം പിടയും നിന്നെ കാണാതെ
നീയേ നീയേ താളം നീയേ
ദൂരേ ദൂരേ തീരം നീയേ

WRITERS

Joe Paul, Jakes Bejoy

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist