കണ്ണോടു കണ്ടപ്പോള്‍ കണ്ടെത്തി ഞാന്‍
പിന്നെയും പിന്നെയും കണ്ട നേരം
കാണാതെ വയ്യെന്ന തോന്നലായി
കണ്ടിട്ടും കണ്ടിട്ടും പോരാതായി
തൊട്ടപ്പോള്‍ ആത്മാവില്‍ തേന്‍ നിറഞ്ഞു
ഉള്ളിലൊളിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങടെ തുള്ളികളായി
മിന്നല്‍വള കൈയില്‍ ഇട്ട പെണ്ണഴകേ
എത്തി തൊടാന്‍ എത്തുകില്ല മാരിവില്ലാണു നീ
മിന്നല്‍വള കൈയില്‍ ഇട്ട പെണ്ണഴകേ
എത്തി തൊടാന്‍ എത്തുകില്ല മാരിവില്ലാണു നീ
അത്തി മരച്ചോട്ടിൽ വന്നാല്‍ താരകരാവ്
രാവില്‍ നിൻ്റെ പൂമുഖം കണ്ട്
പുളകം കൊണ്ട് നല്ലിളം കാറ്റ്
കണ്ണാടി പുഴയിലെ പൂന്തിരകള്‍
തീരാത്ത ദാഹത്തിൻ താളങ്ങള്‍
മിന്നല്‍വള കൈയില്‍ ഇട്ട പെണ്ണഴകേ
എത്തി തൊടാന്‍ എത്തുകില്ല മാരിവില്ലാണു നീ
മിന്നല്‍വള കൈയില്‍ ഇട്ട പെണ്ണഴകേ
എത്തി തൊടാന്‍ എത്തുകില്ല മാരിവില്ലാണു നീ
പുൽക്കൂടിനരികിലായ് ചേർന്നിരിക്കാം
ആദ്യാനുഭൂതികളിൽ ഞാന്‍ ഒഴുകി
ഞാനില്ല നീയില്ല നമ്മളൊന്നായ്
പ്രിയതരമായൊഴുകി പ്രണയമായ്
മിന്നല്‍വള കൈയില്‍ ഇട്ട പെണ്ണഴകേ
എത്തി തൊടാന്‍ എത്തുകില്ല മാരിവില്ലാണു നീ
മിന്നല്‍വള കൈയില്‍ ഇട്ട പെണ്ണഴകേ
എത്തി തൊടാന്‍ എത്തുകില്ല മാരിവില്ലാണു നീ