LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Podipaarana

Apple Music logo
Deezer logo
Spotify logo
Lyrics
തല്ലാനും തുള്ളാനും പോരു നീ

തല്ലാനും തുള്ളാനും പോരു നീ
തല്ലാനും തുള്ളാനും പോരു നീ

പൊടിപാറണ തേരാണേ ആഘോഷത്തേരാണേ
ആറാടണതാരാണേ ആകാശക്കൂടാണേ
ഇതിലേ വരുനീ മധുചന്ദ്രികയേ
ഇവനിൽ ഇനി നിൻ മധുരം മതിയേ
കണ്ണാടിമാനത്തമ്മാനമാടാൻ
എന്താടി മൈനേ ചെല്ലാതെടീ
തമ്പ്രാൻ്റെ കയ്യിന്നെന്താണു പെണ്ണേ
പൊന്നാട വാങ്ങാൻ വയ്യാതെടീ

പൊടിപാറണ തേരാണേ ആഘോഷത്തേരാണേ
ആറാടണതാരാണേ

പ പാ പ

തിനവിളയണ പാടം മീതേ
ചിറകേറി കുറുകി വരുന്നേ
ഒരു നാടൻ മാടപ്രാവോ ഇവളീ പെണ്ണ് (അഹാ)
പറ നിറയേ അരിനിറയേണ്ടേ (അഹാ)
അരികേ ഒരു ചിരിവിരിയേണ്ടേ (അഹാ)
കളിയാടാൻ കൂടെ പോരും കിളിയി പെണ്ണ് (അഹാ)
ഇനി നാടാകെ നീയാണേ നേരാണെന്നേ
തരി നോവോ നിന്നിൽ വീഴാതെ നോക്കാമെന്നേ
ഇതിലേ വരുനീ മധുചന്ദ്രികയേ
ഇവളിൽ ഇനി നിൻ മധുരം മതിയേ
കണ്ണാടിമാനത്തമ്മാനമാടാൻ
എന്താടി മൈനേ ചെല്ലാതെടീ
തമ്പ്രാൻ്റെ കയ്യിന്നെന്താണ് പെണ്ണേ
പൊന്നാട വാങ്ങാൻ വയ്യാതെടീ

പാട്ടുകൊണ്ടാറാട്ടിനെത്തിയ
കാട്ടുമുക്കിലെ പിള്ളേരാ
ഞങ്ങ കാട്ടിക്കൂട്ടിയതോർത്തിട്ടെപ്പോഴും
ചാട്ടം ചാടിയതാരാരാ
ആറ്റിനക്കരെ കാത്തിരുന്നൊരു
നോട്ടം വിട്ടൊരു പെണ്ണാളെ ഒരു
നോട്ടുബുക്കിൻ്റെ ഏട്ടിലങ്ങട്ടു
നീട്ടിത്തന്നതു കത്താണേ

തനന നാന

പട മുറുകിയ കാലം പോലേ
അടി വീണൊരു നേരം പോലെ
വടിവാളോ നാടൻ തല്ലോ ഇനിയില്ലന്നേ (അഹാ)
പതിവായി പലയിടമലയും (അഹാ)
ഗതികിട്ടാ പ്രേതവും പോലും (അഹാ)
സുഖവാസം കൂടും സ്വർഗം ഇവിടാണെന്നേ (അഹാ)
ഇനി നാട്ടാരും വീട്ടാരും കൂട്ടാണെന്നേ
കുടമാറ്റം കാണാനയ്യയ്യാ മാറ്റേറുന്നേ
മടിയാ തടിയാ ഇതിലേ വരിക
ഇവിടായിവിടായ് പൊടിപാറിടുക
തങ്കപ്പനാട്ടെ പൊന്നപ്പനാട്ടെ ഇന്നച്ചനാട്ടെ വന്നേക്കടാ
ചെണ്ടക്കുവേണ്ടേ മണ്ടക്കോരോളം പണ്ടിട്ട താളം ഡിണ്ടക്കടാ
തങ്കപ്പനാട്ടെ പൊന്നപ്പനാട്ടെ ഇന്നച്ചനാട്ടെ വന്നേക്കടാ (ഹേ ഹേ)
ചെണ്ടക്കുവേണ്ടേ മണ്ടക്കോരോളം പണ്ടിട്ട താളം ഡിണ്ടക്കടാ (ഹേ ഹേ)
തങ്കപ്പനാട്ടെ പൊന്നപ്പനാട്ടെ ഇന്നച്ചനാട്ടെ വന്നേക്കടാ (ഹേ ഹേ)
ചെണ്ടക്കുവേണ്ടേ മണ്ടക്കോരോളം പണ്ടിട്ട താളം ഡിണ്ടക്കടാ (ഹേ ഹേ)

WRITERS

JOE PAUL

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist