താരകങ്ങൾ പുഞ്ചിരിച്ചു വിണ്ണിലാകെ സന്തോഷം
ആട്ടിടയർ പാടിയാടി മണ്ണിലാകെ ആഘോഷം
മിന്നും നക്ഷത്രമായി കണ്ണിന്‍ നിറകുടമായി
മണ്ണിലവൻ അവതരിച്ചു, ഉണ്ണിയേശു പിറന്നു വീണു...
മാനവരെല്ലാം നൃത്തംവെച്ചു പാരിലാകെ ഉല്ലാസം
കണ്മണിക്ക് കാവലായ് മാലാഖമാർ വന്നെത്തി
മഞ്ഞണിഞ്ഞ രാവിൽ കുഞ്ഞു തെന്നൽ പോലും നൃത്തമാടി
ഇന്നു നാഥനെ വാഴ്ത്തിപ്പാടി
താണുവണങ്ങി ആട്ടിയടന്മാർ മേരിസുതാനാം കൺമണിയെ
വിണ്ണില്‍നിന്നും വാഴ്ത്തിടാനായ് മാലാഖമാര്‍ വന്നെത്തി
മേലെവാനില്‍ നിന്നും ദൂതഗണങ്ങൾ താഴെ മണ്ണിൽ നോക്കി
നാഥനെ വാഴ്ത്തിപ്പാടി ഇന്നു നാഥനെ വാഴ്ത്തിപ്പാടി