പ്രാർത്ഥന ഞാൻ കാഴ്ചയായി നൽകാം
നിന്നിൽ ഞാൻ അലിയാൻ.. എന്നിൽ നീ നിറയാൻ എന്നിലെ എന്നെ നീ കഴുകീടണേ (2)
ക്രൂശിൻ നിഴൽ ഞാൻ പിൻതുടർന്നീടാൻ
കുരിശോളമെന്നെ താഴ്ത്തീടുവാൻ
സഹജരിൻ കണ്ണുനീർ തുടച്ചീടുവാൻ
ഉൾകാഴ്ചയേകി നീ നയിച്ചീടണേ
കുറവുകൾ എന്നിൽ പെരുകീടുമ്പോൾ
കൃപ അനവതിയായി ചൊരിഞ്ഞീടണേ
തെറ്റിൽ ഞാൻ വീഴാതെ നിന്നീടുവാൻ നിന്നോടു ചേർത്തെന്നെ നിർത്തീടണേ