LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chinnamma Adi

Apple Music logo
Deezer logo
Spotify logo
Lyrics
തദരി ന നനാരി
തദരി ആ ആ ന ന ന ന ആ
ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മാ
തിരുവള്ളിക്കാവിൽ ഗജവീരന്മാരായിരം
ഹ ഹ കുക്കുമാ പടപാണ്ടിത്താളം
കുടമാറ്റം കാണാൻ അരയാലിന്മേലമ്പിളി

ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മാ
തിരുവള്ളിക്കാവിൽ ഗജവീരന്മാരായിരം
കുക്കുമാ പടപാണ്ടിത്താളം
കുടമാറ്റം കാണാൻ അരയാലിന്മേലമ്പിളി
വയലേലയിൽ കിളി കൂട്ടമായ്
കതിരുണ്ണുവാൻ വന്നുപോയ്
പുഴമീനുകൾ തെളി നീരിലായ്
കളി ചൊല്ലി നീങ്ങുന്നുവോ
പഴയ കാലങ്ങളെങ്ങോ
പടിമറയുവതിനി വരുമോ
ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മാ
തിരുവള്ളിക്കാവിൽ ഗജവീരന്മാരായിരം
കുക്കുമാ പടപാണ്ടിത്താളം
കുടമാറ്റം കാണാൻ അരയാലിന്മേലമ്പിളി

(?)ധ രി നി ധ രി നി സ രി ഗ മ സ
പപ മഗരി പപ മഗരി
മ ഗരിസ റി സനിസ നി പാ
(?)സ നി സ പ നി രി സ നി സ
ഗരി സ സസ നി സസ ദ സസ പ
സസ പതനിസ രി പമ ഗമഗരിഗ
(?)ഗ രി സ നി നി സ
ഗരിരി സനി സനി സദ നിദപ മപ
പദമപ ഗമ രിഗ സരി സനിസ
സരിഗ രിഗമ ഗമപ
രിഗ രിഗമ ഗമപ മപദ
പദനി സ നി ദ പദനിസ

എള്ള് കിലുങ്ങും കാതിൽ
കുറുകൊമ്പ് വിളിക്കും കാറ്റിൽ
നന്തുണി മീട്ടും കാവിൽ
കലിക്കോമരമുറയണ താളം
മദ്ദളമേളം പതികാരം കൊട്ടിക്കേറുമ്പോൾ
അന്തിവിളക്കു കൊളുത്താനായ്
ഞാനും പോരുമ്പോൾ
അണിനിരയായ് ആകാശവും
നറുതിരികൾ നീട്ടുന്നുവോ
ഹരിചന്ദനം തുടുനെറ്റിയിൽ
മണിവീണ നീലാംബരി
പഴയ കാലങ്ങളെന്നോ
പടിമറയുവതിനി വരുമോ
ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മാ
തിരുവള്ളിക്കാവിൽ ഗജവീരന്മാരായിരം
കുക്കുമാ പടപാണ്ടിത്താളം
കുടമാറ്റം കാണാൻ അരയാലിന്മേലമ്പിളി
വയലേലയിൽ കിളി കൂട്ടമായ്
കതിരുണ്ണുവാൻ വന്നുപോയ്
പുഴമീനുകൾ തെളി നീരിലായ്
കളി ചൊല്ലി നീങ്ങുന്നുവോ
പഴയ കാലങ്ങളെന്നോ
പടിമറയുവതിനി വരുമോ
ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മാ
തിരുവള്ളിക്കാവിൽ ഗജവീരന്മാരായിരം
കുക്കുമാ പടപാണ്ടിത്താളം
കുടമാറ്റം കാണാൻ അരയാലിന്മേലമ്പിളി

WRITERS

MADHU VASUDEVAN

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other