LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chirimukilum Male Version

Apple Music logo
Deezer logo
Spotify logo
Lyrics
ചിരിമുകിലും മറന്നുപോയ്
മിഴി നിറയുന്നിതാ
കനവുകളും പറന്നു ദൂരെ
വിട പറയുന്നിതാ
പുലരികൾ പൊഴിയവേ
രാവായ് മാറിയോ ദിനം
മൊഴികളാൽ മുറിയവേ
താനേ തേങ്ങിയോ മനം
നിഴലേ നീ മാത്രമൊപ്പം
ചിരിമുകിലും മറന്നുപോയ്
മിഴി നിറയുന്നിതാ
കനവുകളും പറന്നു ദൂരെ
വിട പറയുന്നിതാ

കണ്ണാടി മുത്തായ് നെഞ്ചിൻ
ചെറുചൂടായ് ചിറകാർന്ന പ്രാവുകൾ
മിണ്ടാതെയെങ്ങോ മുന്നിൽ
ഇരുളേകി മറയുന്നതെന്തിനോ
ഒരായിരം ഓർമ്മകൾ
തലോടിയോ ആർദ്രമായ്
നിരാശ മൂടുകയോ
നിലാവ് കൊള്ളുകയോ
ചിരിമുകിലും മറന്നുപോയ്
മിഴി നിറയുന്നിതാ
കനവുകളും പറന്നു ദൂരെ
വിട പറയുന്നിതാ

ആരാരുമില്ല വിണ്ണിൻ
മണിക്കൂടിൽ മുറിവേറ്റ താരകം
തേടുന്നു ഏതോ നേരിൻ തിരിനാളം
അറിയാത്ത പാതയിൽ
വിമൂകമീ കണ്ണുകൾ
വിതുമ്പിയോ പിന്നെയും
അലഞ്ഞു നീ തനിയെ
വിലോലമീ വഴിയേ
ചിരിമുകിലും മറന്നുപോയ്
മിഴി നിറയുന്നിതാ
കനവുകളും പറന്നു ദൂരെ
വിട പറയുന്നിതാ
പുലരികൾ പൊഴിയവേ
രാവായ് മാറിയോ ദിനം
മൊഴികളാൽ മുറിയവേ
താനേ തേങ്ങിയോ മനം
നിഴലേ നീ മാത്രമൊപ്പം

WRITERS

NARAYANAN B K

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None