എന്തേ കണ്ണന് കറുപ്പ് നിറം
എന്തേ കണ്ണന് കറുപ്പ് നിറം
എന്തേ കണ്ണനിത്ര കറുപ്പ് നിറം
കാളിന്ദിയിൽ കുളിച്ചതിനാലോ കാളിയനെ കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലു നിൻ ചുടുചുംബനമേറ്റതിനാലോ
എന്തേ കണ്ണന് കറുപ്പ് നിറം
രാധയപ്പോൾ മറുപടിയോതി ഗോവർദ്ധനം പണ്ട്
തൃക്കൈയിലേന്തുമ്പോൾ കരിമുകിൽ പുണർന്നുവെന്ന്
രാധയപ്പോൾ മറുപടിയോതി ഗോവർദ്ധനം പണ്ട്
തൃക്കൈയിലേന്തുമ്പോൾ കരിമുകിൽ പുണർന്നുവെന്ന്
പതിനാറായിരം കാമുകിമാരുടെ പതിനാറായിരം കാമുകിമാരുടെ
അനുരാഗകുശുമ്പ് കൊണ്ടെന്ന് അനുരാഗകുശുമ്പ് കൊണ്ടെന്ന്
എന്തേ കണ്ണനിത്ര കറുപ്പ് നിറം
കാളിന്ദിയിൽ കുളിച്ചതിനാലോ കാളിയനെ കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലു നിൻ ചുടുചുംബനമേറ്റതിനാലോ
എന്തേ കണ്ണന് കറുപ്പ് നിറം
ഗുരുവായൂർ കണ്ണൻ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോൾ
ഗുരുവായൂർ കണ്ണൻ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോൾ
എന്നാലും എന്നാലും എൻ്റെ നിറത്തിന്
ആയിരമഴകുണ്ടെന്ന് ആയിരമഴകുണ്ടെന്ന്
എന്തേ കണ്ണന് കറുപ്പ് നിറം
എന്തേ കണ്ണനിത്ര കറുപ്പ് നിറം
കാളിന്ദിയിൽ കുളിച്ചതിനാലോ കാളിയനെ കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലു നിൻ ചുടുചുംബനമേറ്റതിനാലോ
എന്തേ കണ്ണന് കറുപ്പ് നിറം