കണ്ണനെന്നു പേര് രേവതിനാള്
ഉയരങ്ങളിലുയരാനൊരു രാജയോഗം
മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ
മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ
കണ്ടാലും കണ്ടാലും കൊതി തീരില്ലാ
കണ്ണനെന്നു പേര് രേവതിനാള്
ഉയരങ്ങളിലുയരാനൊരു രാജയോഗം
പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ
കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ
പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ
കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ
നന്മ വരാൻ നോമ്പെടുത്തു പൂവാലീ
കോടിയുമായ് കാവു ചുറ്റീ തെക്കൻ കാറ്റ്
കണ്ണനെന്നു പേര് രേവതിനാള്
ഉയരങ്ങളിലുയരാനൊരു രാജയോഗം
ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ
ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ
ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ
ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ
കല്ലെട് തുമ്പീ പൂത്തുമ്പീ
ഒരു കുമ്പിൾ പൂ തരുമോ മണിമുല്ലേ
മാമ്പഴം കൊണ്ടോടി വായോ അണ്ണാർക്കണ്ണാ
കണ്ണനെന്നു പേര് രേവതിനാള്
ഉയരങ്ങളിലുയരാനൊരു രാജയോഗം
മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ
കണ്ടാലും കണ്ടാലും കൊതി തീരില്ലാ
PUBLISHERS
Lyrics © Divo TV Private Limited, Sony/ATV Music Publishing LLC, Audiam, Inc.