LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mandhaaracheppundo

Apple Music logo
Deezer logo
Spotify logo
Lyrics
മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ
കയ്യിൽ വാർമതിയേ
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തൻ തൂവലുണ്ടോ
ഉള്ളിൽ ആമോദ തിരകൾ ഉയരുമ്പോൾ
മൗനം പാടുന്നൂ
മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ
കയ്യിൽ വാർമതിയേ ഓ ഓ

തഴുകുന്ന കാറ്റിൽ താരാട്ട് പാട്ടിൻ വാത്സല്യം വാത്സല്യം
രാപ്പാടിയേകും നാവേറ്റു പാട്ടിൻ നൈർമല്യം നൈർമല്യം
തളിരിട്ട താഴ്വരകൾ താലമേന്തവേ
തണുവണി കൈകളുള്ളം ആർദ്രമാക്കവേ

മുകുളങ്ങൾ ഇതളണിയെ കിരണമാം കതിരണിയെ
ഉള്ളിൽ ആമോദ തിരകൾ ഉയരുമ്പോൾ
മൗനം പാടുന്നൂ

മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ
കയ്യിൽ വാർമതിയേ
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തൻ തൂവലുണ്ടോ
ഉള്ളിൽ ആമോദ തിരകൾ ഉയരുമ്പോൾ
മൗനം പാടുന്നൂ
മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ
കയ്യിൽ വാർമതിയേ ഓ ഓ

എരിയുന്ന പകലിൻ ഏകാന്തയാനം
കഴിയുമ്പോൾ കഴിയുമ്പോൾ
അതിൽ നിന്നും ഇരുളിൻ ചിറകോടെ രജനി
അണയുമ്പോൾ അണയുമ്പോൾ
പടരുന്ന നീലിമയാൽ പാത മൂടവേ
വളരുന്ന മൂകതയിൽ ആരുറങ്ങവേ
നിമിഷമാം ഇല കൊഴിയേ ജനിയുടെ രഥമണയേ
ഉള്ളിൽ ആമോദത്തിരകൾ ഉയരുമ്പോൾ മൗനം പാടുന്നു
മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ
കയ്യിൽ വാർമതിയേ
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തൻ തൂവലുണ്ടോ
ഉള്ളിൽ ആമോദ തിരകൾ ഉയരുമ്പോൾ
മൗനം പാടുന്നൂ
ഉള്ളിൽ ആമോദ തിരകൾ ഉയരുമ്പോൾ
മൗനം പാടുന്നൂ
മൗനം പാടുന്നൂ
മൗനം പാടുന്നൂ

WRITERS

POOVACHAL KHADAR

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other