LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Onnu Thodaanullil - Female Version

Apple Music logo
Deezer logo
Spotify logo
Lyrics
ഒന്നു തൊടാനുള്ളിൽ തീരാമോഹം
ഒന്നു മിണ്ടാൻ നെഞ്ചിൽ തീരാദാഹം
ഒന്നു തൊടാനുള്ളിൽ തീരാമോഹം
ഒന്നു മിണ്ടാൻ നെഞ്ചിൽ തീരാദാഹം
ഇനിയെന്തുവേണം ഇനിയെന്തുവേണമീ
മൗനമേഘമലിയാൻ പ്രിയംവദേ
ഒന്നു തൊടാനുള്ളിൽ തീരാമോഹം
ഒന്നു മിണ്ടാൻ നെഞ്ചിൽ തീരാദാഹം

നീ വരുന്ന വഴിയോര സന്ധ്യയിൽ
കാത്തു കാത്തു നിഴലായി ഞാൻ
അന്നുതന്നൊരനുരാഗരേഖയിൽ
നോക്കി നോക്കിയുരുകുന്നു ഞാൻ
രാവുകൾ ശലഭമായ് പകലുകൾ കിളികളായ്
നീ വരാതെയെൻ രാക്കിനാവുറങ്ങീഉറങ്ങീ
ഇനിയെന്തുവേണം ഇനിയെന്തുവേണമീ
മൗനമേഘമലിയാൻ വസന്തമേ
ഒന്നു തൊടാനുള്ളിൽ തീരാമോഹം
ഒന്നു മിണ്ടാൻ നെഞ്ചിൽ തീരാദാഹം

തെല്ലുറങ്ങിയുണരുമ്പോഴൊക്കെയും നിൻ
തലോടലറിയുന്നു ഞാൻ
തെന്നൽ വന്നു കവിളിൽ തൊടുമ്പോഴാ
ചുംബനങ്ങളറിയുന്നു ഞാൻ
ഓമനേ ഓർമ്മകൾ അത്രമേൽ നിർമ്മലം
നിൻ്റെ സ്നേഹലയമർമ്മരങ്ങൾ പോലും തരളം
ഏതിന്ദ്രജാലമൃദുമന്ദഹാസമെൻ
നേർക്കു നീട്ടിയലസം മറഞ്ഞു നീ
ഒന്നു കാണാനുള്ളിൽ തീരാമോഹം
ഒന്നു മിണ്ടാൻ നെഞ്ചിൽ തീരാദാഹം
ഇനിയെന്തുവേണം ഇനിയെന്തുവേണമീ
മൗനമേഘമലിയാൻ വസന്തമേ
ഒന്നു തൊടാനുള്ളിൽ തീരാമോഹം
ഒന്നു മിണ്ടാൻ നെഞ്ചിൽ തീരാദാഹം

WRITERS

KAITHAPURAM

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsdown Icon
Theme

None