പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ
ഇന്നെനിക്കൊരു ദൂതു പോകാമോ
ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ
പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ
ഏതു രാഗം പാടണം ഞാൻ ഇനിയവനെ കാണുമ്പോൾ
എന്തു മധുരം നൽകണം ഞാൻ അവനെന്നെ പുണരുമ്പോൾ
ഏതു രാഗം പാടണം ഞാൻ ഇനിയവനെ കാണുമ്പോൾ
എന്തു മധുരം നൽകണം ഞാൻ അവനെന്നെ പുണരുമ്പോൾ
അറിയാതെന്നനുരാഗ തേന്മാവിൻ കൊമ്പത്ത്
സ്നേഹത്തിൻ കന്നിതിങ്കൾ പൂക്കുന്നു
പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ
ഇന്നെനിക്കൊരു ദൂതു പോകാമോ
ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ
പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ
എൻ്റെയുള്ളിൽ കണ്ടതെല്ലാം പറയാനിന്നറിയില്ല
എൻ്റെ തീരാ മോഹമൊന്നും ഒരു രാവിൽ തീരില്ല
എൻ്റെയുള്ളിൽ കണ്ടതെല്ലാം പറയാനിന്നറിയില്ല
എൻ്റെ തീരാ മോഹമൊന്നും ഒരു രാവിൽ തീരില്ല
ഈ രാവിനി മായില്ലെന്നാരാരോ മൊഴിയുന്നു
ഇടനെഞ്ചിൽ പെയ്തുണരുന്നു കിന്നാരം
പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ
ഇന്നെനിക്കൊരു ദൂതു പോകാമോ
ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ
പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ
ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ