LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Peeli Kannezhuthi

Apple Music logo
Deezer logo
Spotify logo
Lyrics
നാ ന ന ന ന ന ന ന നാ

പീലി കണ്ണെഴുതി അഴകിൽ നിന്നവളേ
ചുംബന മലരുമായ് കനവിൽ വന്നവളേ
നിൻ മൊഴിയോ കുളിരഴകോ
സ്നേഹ വസന്തമാർന്ന നിൻ പൂമനമോ
എന്നിൽ ഇന്നൊരാർദ്ര ഗാനമായ്
പീലി കണ്ണെഴുതി അഴകിൽ നിന്നവളേ
ചുംബന മലരുമായ് കനവിൽ വന്നവളേ

ന ന ന ന ന ന ന ന നാ

അരികെ വരൂ ഞാൻ കാത്തു കാത്തു നിൽക്കയല്ലയോ
പൊൻവനികൾ വിരിയാറായ്

അരികെ വരൂ ഞാൻ കാത്തു കാത്തു നിൽക്കയല്ലയോ
പൊൻവനികൾ വിരിയാറായ്

പ്രാണനിൽ ഊർന്നൊഴുകും ചന്ദ്രികയിൽ
കോമള വനമുരളി മന്ത്രവുമായ്
കാണാപ്പൂങ്കുയിൽ പാടുകയായ്
മേലെ പൊൻമയിൽ ആടുകയായ്
ഇതു നാം ഉണരും യാമം
പീലി കണ്ണെഴുതി അഴകിൽ നിന്നവളേ
ചുംബന മലരുമായ് കനവിൽ വന്നവളേ
നിൻ മൊഴിയോ കുളിരഴകോ
സ്നേഹ വസന്തമാർന്ന നിൻ പൂമണാമോ
എന്നിൽ ഇന്നൊരാർദ്ര ഗാനമായ്
പീലി കണ്ണെഴുതി അഴകിൽ നിന്നവളേ
ചുംബന മലരുമായ് കനവിൽ വന്നവളേ

തന്തന തന്തന തന്തനന
തന്തന തന്തന തന്തനന

പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
മോഹലയം നുരയാറായ്

പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
മോഹലയം നുരയാറായ്
മാനസ മണിവീണ തന്ത്രികളിൽ
ദേവ തരംഗിണികൾ ചിന്നുകയായ്
ഏതോ സ്വർഗ്ഗമൊരുങ്ങുകയായ്
എങ്ങോ മൗനം മായുകയായ്
ഇതു നാം അലിയും യാമം
പീലി കണ്ണെഴുതി അഴകിൽ നിന്നവളേ
ചുംബന മലരുമായ് കനവിൽ വന്നവളേ
നിൻ മൊഴിയോ കുളിരഴകോ
സ്നേഹ വസന്തമാർന്ന നിൻ പൂമണാമോ
എന്നിൽ ഇന്നൊരാർദ്ര ഗാനമായ്
എന്നിൽ ഇന്നൊരാർദ്ര ഗാനമായ്
എന്നിൽ ഇന്നൊരാർദ്ര ഗാനമായ്

WRITERS

G. Venugopal, Johnson, K. S. Chithra

PUBLISHERS

Lyrics © Divo TV Private Limited, IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other