പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധർവ്വ ഗായകൻ്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ
അതു നിൻ മന്ദഹാസമായ് പ്രിയതോഴി
പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
മൃദുല വികാര ബിന്ദുവാണു ഞാൻ
ഏകാന്ത ജാലകം തുറക്കൂ ദേവീ നിൽപ്പൂ
നിൽപ്പൂ ഞാനീ നടയിൽ നിന്നെത്തേടി
പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധർവ്വ ഗായകൻ്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ
പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
മണിമുകിലായ് പറന്നുയർന്നൂ ഞാൻ
പുതുമഴ പോലെ പെയ്തലിഞ്ഞു ഞാൻ
ദിവ്യാനുരാഗമായ് പുളകം പൂത്തു പോയ് ഒഴുകൂ
ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം
പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധർവ്വ ഗായകൻ്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ
അതു നിൻ മന്ദഹാസമായ് പ്രിയതോഴി
പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം