പാലപ്പൂ തുമ്പികളോ കൂട്ടിരുന്നു
കണ്ണാടിപ്പുഴ പാടീ പുല്ലാനിക്കതിരാടീ
പാലപ്പൂ തുമ്പികളോ കൂട്ടിരുന്നു
പഞ്ചമിപ്പൂ പടവിൽ പാലാഴി പൂങ്കടവിൽ
പാതിരാപ്പാടത്തെ കസ്തൂരിപൂങ്കാറ്റിൻ
മൂന്നാം മുറത്തിലെ മുത്തുകൾ നൽകാം ഞാൻ
പൊന്നിലക്കുന്നിലെ പൂമഴ മൊട്ടിൻ്റെ
ഓണപ്പൂ തുമ്പികളോ കൂട്ടു വന്നു
കണ്ണാടിപ്പുഴ പാടീ പുല്ലാനിക്കതിരാടീ
വെള്ളോട്ടുവളയിട്ട് വെള്ളാരപ്പട്ടുടുത്ത്
താനിരുന്നാടുമ്പോൾ താളം പിടിയ്ക്കുമ്പോൾ
താരണി ചുണ്ടിലെ മുത്തമിറുത്തെൻ്റെ
മുല്ലപ്പൂമൊട്ടു വിരിക്കാം ഞാൻ
ഓണപ്പൂ തുമ്പികളോ കൂട്ടു വന്നു
കണ്ണാടിപ്പുഴ പാടീ പുല്ലാനിക്കതിരാടീ