LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mukile Mukile

Apple Music logo
Deezer logo
Spotify logo
Lyrics
മുകിലേ മുകിലേ നീ ദൂതു പോയ്
ഇന്നകലേ അകലേ എൻ കുഞ്ഞു രാക്കിളി
പുഴയും മഴയും പുലർക്കാലവും
ഇന്നവളെ കളിയാക്കും മഞ്ഞു പാട്ടുമായ്
മഷിമായും പൂമിഴിയോടെ
വിഷുനാളിൽ കണി കാണുവാൻ
അരികിലൊരാളിന്നൊരുങ്ങി വരും,അഴകിൻ തെന്നലേ
മുകിലേ മുകിലേ നീ ദൂതു പോയ്
ഇന്നകലേ അകലേ എൻ കുഞ്ഞു രാക്കിളി
പുഴയും മഴയും പുലർക്കാലവും
ഇന്നവളെ കളിയാക്കും മഞ്ഞു പാട്ടുമായ്

നെല്ലിമരം ചില്ലകളാൽ കായ് മണി തന്നൂ
മുല്ലകൾ നിൻ മുടിയഴകിൽ
മുത്തുകളെല്ലാം കോർത്തു തന്നൂ
നിൻ കവിളിൽ,എനിക്കു മാത്രം തനിച്ചു കാണാൻ
പൊന്നുരുകും,കുരുന്നു മറുകൊന്നെറിഞ്ഞു തന്നൂ
വിദൂരതാരം വിദൂരതാരം വിദൂരതാരം
ആ ആ ആ ആ ആ

ഉണ്ണിയൊരാൾ നിൻ മനസ്സിൽ പാൽമണമായ്
പാണനൊരാൾ നന്തുണിയിൽ
പഴയൊരു പാട്ടിൻ ശീലു തന്നു
നിൻ കനവിൽ,എനിക്കു മാത്രം
പുതച്ചുറങ്ങാൻ നെയ്തു തരും
നിലവ് കസവാൽ മെനഞ്ഞ മൗനം
വിദൂരമേഘം വിദൂരമേഘം വിദൂരമേഘം
മുകിലേ മുകിലേ നീ ദൂതു പോയ്
ഇന്നകലേ അകലേ എൻ കുഞ്ഞു രാക്കിളി
പുഴയും മഴയും പുലർക്കാലവും
ഇന്നവളെ കളിയാക്കും മഞ്ഞു പാട്ടുമായ്
മഷിമായും പൂമിഴിയോടെ
വിഷുനാളിൽ കണി കാണുവാൻ
അരികിലൊരാളിന്നൊരുങ്ങി വരും,അഴകിൻ തെന്നലേ
മുകിലേ മുകിലേ നീ ദൂതു പോയ്
ഇന്നകലേ അകലേ എൻ കുഞ്ഞു രാക്കിളി
പുഴയും മഴയും പുലർക്കാലവും
ഇന്നവളെ കളിയാക്കും മഞ്ഞു പാട്ടുമായ്
ഹാ ആ ആ

WRITERS

Gireesh Puthenchery, Sridhar Saravanan

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist