LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kasavinaal

Apple Music logo
Deezer logo
Spotify logo
Lyrics
കസവിനാലെഴുതുമാ
കവിതകളൊഴുകണ മിഴികളുമായ്
നറുനിലാവുതിരുമാ കനവുകൾ
തുന്നിയ ഹൃദയവുമായ്
വഴിനീളെ നിൽക്കും പനിമലരായ്
പൂത്ത ചില്ലകൾ കുടയുകയായ്
തിരമാല നോൽകും ചിന്തകളിൽ
മഞ്ഞുതുള്ളികളായ്
പ്രണയമേ പ്രണയമേ
മുഹബ്ബത്തിനലകളിൽ ഉയരുകയായ്
ഹൃദയവും ഹൃദയവും
ഇണങ്ങിയ പറവകളായ്
പ്രണയമേ പ്രണയമേ
മർഹബ ചൊരിയുമി മുകിലുകളായ്
മിഴികളും മൊഴികളും
പതിയേ അലിയുകയായ്

ഇരവുകളിൽ ഇലപൊഴിയും
ചില്ലുജാലക വാതിലിലേ
അഴികളിലാ വിരലുകളെ
കോർത്തു വെച്ചതുപോലെ
പ്രണയനിലാ മഴപൊഴിയേ
ചിമ്മുമീകൺപീലിയിലേ
നനവുകളാ വിരലുകളിൽ
ചേർത്തു വച്ചാലെന്തേ
പ്രണയമേ പ്രണയമേ
മുഹബ്ബത്തിനലകളിൽ ഉയരുകയായ്
ഹൃദയവും ഹൃദയവും
ഇണങ്ങിയ പറവകളായ്
പ്രണയമേ പ്രണയമേ
മർഹബ ചൊരിയുമി മുകിലുകളായ്
മിഴികളും മൊഴികളും
പതിയേ അലിയുകയായ്

WRITERS

Suhail Sulthan

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other