LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Syama Varna Roopini

Apple Music logo
Deezer logo
Spotify logo
Lyrics
ശ്യാമവർണ്ണരൂപിണീ
കഠോരഭാഷിണീ പ്രിയേ
പ്രേമലേഖനം നിനക്ക്
ഞാൻ തരുന്നു ശാരദേ

നാന നാന നാന നാന

ഉച്ചയൂണിനൊപ്പമന്ന്
നീ പറഞ്ഞതൊക്കെയും
കട്ടുതിന്ന കൂട്ടുകാരെ
ഓർത്തു നീ ചിരിച്ചതും

നാന നാന നാന നാന

ക്ലാസ് കട്ട് ചെയ്ത് പോയ
മാറ്റിനിപ്പടത്തിനായ്
കൂട്ടിവച്ച പത്ത് രൂപ
നീയെനിക്ക് തന്നതും

ആ നാന നാന നാന നാന

ഹാ നിൻ്റെ മുന്നിലന്നു വീണ
ചോന്ന പന്തെടുക്കുവാൻ
ഉയർന്നു നിന്ന ചോരുരഞ്ഞ്
മേലു ചോര പൂണ്ടതും

നാന നാന നാന നാന(ഒ അ എ ഏ)

ആ നാന നാന നാന നാന

പഠിച്ചതും പരീക്ഷയും
മറന്നു പോവതെങ്കിലും
മറക്കുവാനൊരുക്കമല്ല
നീ പറഞ്ഞതൊക്കെയും

നാന നാന നാന നാന(എയ്)

നീയൊളിച്ചു തന്ന കത്തിൽ
എൻ്റെ പേരിനപ്പുറം
കുറിച്ചു വച്ചൊരുമ്മയല്ല
ഞാൻ പകുത്തു വച്ചതും

നാന നാന നാന നാന
പ പ്പ പ്പാ പ്പ

തിങ്കളാഴ്ച ബോട്ടണി
പിരീഡു പാതി തീർന്നതും
നീ തിരിഞ്ഞു നോക്കി
എന്നെ ടീച്ചറന്നടിച്ചതും

നാന നാന നാന നാന(ഒ)

ഓ ഓർമ്മയുണ്ടോ ഓർത്തുവച്ച്
നോക്കുമെങ്കിലെപ്പൊഴും
ഒത്തു നാം നനഞ്ഞതും
ഒത്തിരി ചിരിച്ചതും

നാനന നാനന നന നന(ഹോയ്)

കൂട്ടുകൂടി കാഴ്ച കണ്ടു
രാത്രി യാത്ര പോയതും
ഞാനടുത്തിരുന്നതും
നീ തടുത്തിരുന്നതും

നാന നാന നാന നാന(ഹോയ് ആ)

കൂട്ടുകൂടി കാഴ്ച കണ്ടു
രാത്രി യാത്ര പോയതും
ഞാനടുത്തിരുന്നതും
നീ തടുത്തിരുന്നതും

WRITERS

SUHAIL KOYA

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other