LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thaane

Apple Music logo
Deezer logo
Spotify logo
Lyrics
താനേ തിരയുവതാരേ
പാവം നെഞ്ചേ കരയുവതെന്തേ
അലയും കാറ്റിന്റെ കണ്ണീരിലാണോ നീ
അലിയും മഞ്ഞിൻ മണിത്തൂവലാണോ നീ
സ്നേഹമേ
താനേ തിരയുവതാരേ
പാവം നെഞ്ചേ കരയുവതെന്തേ

കാലം താമരനൂലിൽ നിനക്കൊരു
പൂവല്ലിയൂഞ്ഞാൽ കിനാവു തന്നു
നീയെൻ മാനസവാതിൽ
തുറന്നൊരു ഗാനത്തിനായ്
ചെവിയോർത്ത് നിന്നു
തേങ്ങും ജീവനിൽ നീ
ഇടം തേടും കണ്ണുനീർത്തുള്ളി പോലെ
താനേ തിരയുവതാരേ
പാവം നെഞ്ചേ കരയുവതെന്തേ

ദൂരെക്കാണും വെളിച്ചം
നിനക്കൊരു നാളിൽ വിരുന്നിന്
കാത്തു നിന്നു
തമ്മിൽ കാണാതെയെങ്ങോ
തുടിക്കുന്ന പെണ്ണിൻ മനംപോലെ
രാത്രി വന്നു
നോവും വീഥിയിൽ നീ
വഴിമാറും വേദനയെന്ന പോലെ
താനേ തിരയുവതാരേ
പാവം നെഞ്ചേ കരയുവതെന്തേ
അലയും കാറ്റിന്റെ കണ്ണീരിലാണോ നീ
അലിയും മഞ്ഞിൻ മണിത്തൂവലാണോ നീ
സ്നേഹമേ
താനേ തിരയുവതാരേ
പാവം നെഞ്ചേ കരയുവതെന്തേ

WRITERS

Manu Ramesan, Ramesan Nair

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other