LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Veyil Chilla

Apple Music logo
Deezer logo
Spotify logo
Lyrics
വെയിൽച്ചില്ല പൂക്കും നാളിൽ
കളിത്തൊട്ടിലാടി
കിളി നൊന്തു പാടിയ രാഗം
രാരീരം രാരോ
അത് മനമാകെ നിറഞ്ഞേ
രാരീ രാരോ
ഈണമായ്
കിലുംകിലും
താളമായ്
കണ്ണേ നിന്നെ കാണാൻ
നിന്നതാണോ

ഓരോ കടംകഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം ദൂരെ ദൂരെ
ഓരോ കടംകഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം ദൂരെ ദൂരെ

അമ്മയായ്
തഴുകുമീ
പൂക്കളിൽ തെന്നൽ
വാനിലെ
അമ്പിളി
താരകങ്ങൾ തേനൂട്ടാൻ
കൊഞ്ചി ചൊല്ലും നാദം കേൾക്കയോ
വിരൽ തുമ്പിലാടാൻ വരികയോ
നിനക്കായി ജന്മം നോറ്റു ഞാനേ

ഓരോ കടംകഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം ദൂരെ ദൂരെ

പൊന്നിളം
കൈകളാൽ
മീട്ടുമീ ജീവൻ
എന്നുമീ
കണ്‍കളായ്
കാക്കുവാൻ കൂട്ടേകാൻ
പിച്ച വെക്കും പാദം കാണുവാൻ
കൊച്ചരിപല്ലൊന്നായി കാട്ടുവാൻ
കളിമ്പങ്ങളാലെ വരവായി നീ

ഓരോ കടംകഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം ദൂരെ ദൂരെ

വെയിൽച്ചില്ല പൂക്കും നാളിൽ
കളിത്തൊട്ടിലാടി
കിളി നൊന്തു പാടിയ രാഗം
രാരീരം രാരോ
അത് മനമാകെ നിറഞ്ഞേ
രാരീ രാരോ
ഈണമായ്
കിലുംകിലും
താളമായ്
കണ്ണേ നിന്നെ കാണാൻ
നിന്നതാണോ
ഓരോ കടംകഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം ദൂരെ ദൂരെ

WRITERS

ENGANDIYOOR CHANDRASEKHARAN, VISHNU SHARATH

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other