LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kalakalam

Apple Music logo
Deezer logo
Spotify logo
Lyrics
ഓ ഓ ഓ ഓ

കളകളം കായലോളങ്ങൾ പാടും കഥകൾ
കളകളം കായലോളങ്ങൾ പാടും കഥകൾ
ഒരു മുത്തുപോലാം പെൺകിടാവിൻ
കുട്ടനാടൻ പെൺകിടാവിൻ
കത്തും നോവുകൾ പൂക്കളായ്
നറും തെച്ചിപ്പൂക്കളായ്
കണ്ണുനീർ വാർക്കും കഥകൾ
കളകളം കായലോളങ്ങൾ പാടും കഥകൾ

വിരഹിണി നീ വാർക്കും കണ്ണുനീർ
കതിർമണിയായ് മണ്ണിൽ നിലവേ
വിരഹിണി നീ വാർക്കും കണ്ണുനീർ
കതിർമണിയായ് മണ്ണിൽ നിലവേ
അതു വയൽക്കിളികൾ കൊയ്തുപോയി
വളകിലുക്കി കൊയ്തുപോയി
ആനേം കേറാ കാട്ടിലും പിന്നെ
ആടും കേറാ മേട്ടിലും ചെന്നു വിതച്ചു

കറുത്ത പെണ്ണേ നിന്നെ കാണുവാൻ
കടൽ തിര പോൽ കേഴും കാമുകൻ
കറുത്ത പെണ്ണേ നിന്നെ കാണുവാൻ
കടൽ തിര പോൽ കേഴും കാമുകൻ
ആ പവിഴമല്ലി പൂത്ത ദിക്കിൽ
അവനെ ഇന്നു കണ്ടുവോ നീ
ഏതോ സ്വപ്നം കണ്ണിലും പിന്നെ
ഏതോ ഗാനം ചുണ്ടിലും എന്നെ പൊതിഞ്ഞൂ
കളകളം കായലോളങ്ങൾ പാടും കഥകൾ
ഒരു മുത്തുപോലാം പെൺകിടാവിൻ
കുട്ടനാടൻ പെൺകിടാവിൻ
കത്തും നോവുകൾ പൂക്കളായ്
നറും തെച്ചിപ്പൂക്കളായ്
കണ്ണുനീർ വാർക്കും കഥകൾ
കളകളം കായലോളങ്ങൾ പാടും കഥകൾ
കഥകൾ കഥകൾ കഥകൾ

WRITERS

O N V Kurup, Salil Chowdhury

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist