ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ
കാത്തു കാത്തുണ്ടായൊരുണ്ണി
അമ്പോറ്റിക്കണ്ണൻ്റെ മുമ്പിൽ അമ്മ
കുമ്പിട്ടു കിട്ടിയ പുണ്യം
കുളിരാം കുരുന്നാകും ഉണ്ണി
കുളിരാം കുരുന്നാകും ഉണ്ണി
ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ
കാത്തു കാത്തുണ്ടായൊരുണ്ണി
കൊഞ്ചുന്ന കിങ്ങിണി കെട്ടിത്തരാമമ്മ
നാക്കത്തു തേനും വയമ്പും തേച്ചമ്മ
കൈ വളരുന്നതും കാൽ വളരുന്നതും
കൈ വളരുന്നതും കാൽ വളരുന്നതും
ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ
കാത്തു കാത്തുണ്ടായൊരുണ്ണി
അമ്പോറ്റിക്കണ്ണൻ്റെ മുമ്പിൽ അമ്മ
കുമ്പിട്ടു കിട്ടിയ പുണ്യം
വീടോളം നീ തെളിഞ്ഞുണരുണ്ണി
മണ്ണോളം നീ ക്ഷമിയ്ക്കാൻ പഠിയ്‌ക്കുണ്ണി
സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്
സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്
ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ
കാത്തു കാത്തുണ്ടായൊരുണ്ണി
അമ്പോറ്റിക്കണ്ണൻ്റെ മുമ്പിൽ അമ്മ
കുമ്പിട്ടു കിട്ടിയ പുണ്യം
ചോടൊന്നു വെയ്ക്കുമ്പോൾ അമ്മയ്ക്കു നെഞ്ചിൽ
കുളിരാം കുരുന്നാകും ഉണ്ണി
ചോടൊന്നു വെയ്ക്കുമ്പോൾ അമ്മയ്ക്കു നെഞ്ചിൽ
കുളിരാം കുരുന്നാകും ഉണ്ണി
ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ
കാത്തു കാത്തുണ്ടായൊരുണ്ണി