LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Gopaalike Nee Kanduvo

Apple Music logo
Deezer logo
Spotify logo
Lyrics
ആ ആ ആ ആ

ഗോപാലികേ നീ കണ്ടുവോ
മായാവിയാം എൻ മണിവർണ്ണനെ
ഗോപാലികേ നീ കണ്ടുവോ
മായാവിയാം എൻ മണിവർണ്ണനെ
ലീലയാടുമാ ഗോപബാലനെ
കണ്ടുവോ മാലിനീ
നീ കണ്ടുവോ രാധികേ
ലീലയാടുമാ ഗോപബാലനെ
കണ്ടുവോ മാലിനീ
നീ കണ്ടുവോ രാധികേ
ഗോപാലികേ നീ കണ്ടുവോ
മായാവിയാം എൻ മണിവർണ്ണനെ

തായാടുമമ്പാടി കരുമാടിയെ
ഇനിയെന്തു ചെയ്യേണ്ടു ഞാൻ
തായാടുമമ്പാടി കരുമാടിയെ
ഇനിയെന്തു ചെയ്യേണ്ടു ഞാൻ
കലഹമോടൊന്നു കൈപിടിക്കുകിൽ
കുതറിയോടിയകലും
പൂങ്കുടിലിനുള്ളിൽ മറയും
ഒന്നു തൊടുമ്പോൾ പൂവായ് മാറും
പീലിക്കതിരായ് ആടും
അവനോ‍ലക്കിളിയായ് പാടും
ഗോപാലികേ നീ കണ്ടുവോ
മായാവിയാം എൻ മണിവർണ്ണനെ

കാളിന്ദിയഴകോലും കളിത്തോഴി
കാട്ടു മുളംതണ്ടു കളിത്തോഴൻ
കാളിന്ദിയഴകോലും കളിത്തോഴി
കാട്ടു മുളംതണ്ടു കളിത്തോഴൻ
കപടവേഷങ്ങൾ ഇളകിയാടുമെൻ
യാദവാങ്കണത്തിൽ
അവൻ സൂത്രധാരനല്ലോ
മായപ്പൊന്മാനായ് അവനോടും
പൊന്മയിലായ് നടമാടും
തെന്നൽ പീതാംബരമവനണിയും
പപപപ മപനിനിപമ നിപമപ ഗഗഗ
ഗമരിസ രി പരി
ഗമധനി സസസസ നിസരിസ
നിസരിസ നിസരിരിരി
സരിഗഗഗ ഗമരി രിരി നിരിസ

ഗോപാലികേ നീ കണ്ടുവോ
മായാവിയാം എൻ മണിവർണ്ണനെ
ലീലയാടുമാ ഗോപബാലനെ
കണ്ടുവോ മാലിനീ
നീ കണ്ടുവോ രാധികേ
ഗോപാലികേ നീ കണ്ടുവോ
മായാവിയാം എൻ മണിവർണ്ണനെ
ആ ആ ആ

WRITERS

Kaithapram

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup Icon
Theme

None

From This Artist