LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kanne Urangurangu

Apple Music logo
Deezer logo
Spotify logo
Lyrics
രാരീ രാരാരോ രാരീ രരാരോ രാരിരാരാരോ

കണ്ണേ ഉറങ്ങുറങ്ങ് പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്
കണ്ണനെ കണ്ടു കണ്ട് ചിരിച്ചും കൊണ്ടോമന മുത്തുറങ്ങ്
താമരത്തുമ്പിയായ് പറന്നോടാനാലിലകുഞ്ഞുറങ്ങ്
സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങാരിരിരാരാരോ

തേനും വയമ്പുമുണ്ട് മടിയിൽ ചായോ ചാഞ്ഞുറങ്ങ്
നോവാത്ത മുള്ളു കൊണ്ട് കാതുകുത്താം അമ്മിഞ്ഞയുണ്ടുറങ്ങ്
നാട്ടു നടപ്പു പോലെ കാതിൽ ഞങ്ങൾ മുത്തശ്ശി പേരു ചൊല്ലാം
അന്നപൂർണ്ണേശ്വേരിയായ് അന്നമുണ്ട് മെയ് വളരാനുറങ്ങ്
കണ്ണേ ഉറങ്ങുറങ്ങ് പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്
കണ്ണനെ കണ്ടു കണ്ട് ചിരിച്ചും കൊണ്ടോമന മുത്തുറങ്ങ്
താമരത്തുമ്പിയായ് പറന്നോടാനാലിലകുഞ്ഞുറങ്ങ്
സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങാരിരിരാരാരോ

പിച്ച വെച്ചു നടന്നാൽ കാലിൽ രണ്ടു പാദസരങ്ങൾ നൽകാം
നാലാളു കണ്ടു നിൽക്കേ നാവിൽ ഞങ്ങൾ നാമാക്ഷരം കുറിക്കാം
ഏഴു സ്വരങ്ങൾ കൊണ്ടു മാല കോർത്തു മൗലിയിൽ ചാർത്തി തരാം
ഏഴു നിറങ്ങളുള്ള പട്ടു കൊണ്ടു പാവാട തുന്നിത്തരാം
കണ്ണേ ഉറങ്ങുറങ്ങ് പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്
കണ്ണനെ കണ്ടു കണ്ട് ചിരിച്ചും കൊണ്ടോമന മുത്തുറങ്ങ്
താമരത്തുമ്പിയായ് പറന്നോടാനാലിലകുഞ്ഞുറങ്ങ്
സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങാരിരിരാരാരോ
കണ്ണേ ഉറങ്ങുറങ്ങ് പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്
കണ്ണനെ കണ്ടു കണ്ട് ചിരിച്ചും കൊണ്ടോമന മുത്തുറങ്ങ്

WRITERS

Kaithapram

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share

See A Problem With Something?

Lyrics

Other

From This Artist