LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Paadaatha Vrundaavanam

Apple Music logo
Deezer logo
Spotify logo
Lyrics
പാടാത്ത വൃന്ദാവനം
എൻ മനമിന്നേകാന്ത വൃന്ദാവനം
പാടാത്ത വൃന്ദാവനം
എൻ മനമിന്നേകാന്ത വൃന്ദാവനം
വിട ചൊല്ലാൻ നേരമായ്
പാർവ്വണമധുസന്ധ്യ മായാറായ്
വിട ചൊല്ലാൻ നേരമായ്
പാർവ്വണമധുസന്ധ്യ മായാറായ്
പാടാത്ത വൃന്ദാവനം
എൻ മനമിന്നേകാന്ത വൃന്ദാവനം

പ്രിയയമുനേ കരയരുതേ
നീയരുതെന്നെന്നോടു ചൊല്ലരുതേ
പ്രിയയമുനേ കരയരുതേ
നീയരുതെന്നെന്നോടു ചൊല്ലരുതേ
പുലർകാലചന്ദ്രികേ മിഴിതോർന്ന മേഘമേ
കേഴുന്ന ഗോപികേ അലയുന്ന ഗോക്കളേ
എന്നാണോ ഇനി എന്നാണോ
നമ്മൾ കാണുവതെന്നാണോ
പാടാത്ത വൃന്ദാവനം
എൻ മനമിന്നേകാന്ത വൃന്ദാവനം
വിട ചൊല്ലാൻ നേരമായ്
പാർവ്വണമധുസന്ധ്യ മായാറായ്
പാടാത്ത വൃന്ദാവനം
എൻ മനമിന്നേകാന്ത വൃന്ദാവനം

കാൽത്തളകൾ ചിലമ്പുകയായ്
ആടും പാദങ്ങളറിയാതെ തളരുകയായ്
കാൽത്തളകൾ ചിലമ്പുകയായ്
ആടും പാദങ്ങളറിയാതെ തളരുകയായ്
ഹരിവാസരങ്ങളേ കളകോകിലങ്ങളേ
അഴകിൻ‌റെ പീലി പോൽ ആടുന്ന പൂക്കളേ
മയങ്ങാറായ് രാവു മായാറായ്
തിരുവരങ്ങുകളൊഴിയാറായ്
പാടാത്ത വൃന്ദാവനം
എൻ മനമിന്നേകാന്ത വൃന്ദാവനം
വിട ചൊല്ലാൻ നേരമായ്
പാർവ്വണമധുസന്ധ്യ മായാറായ്
പാടാത്ത വൃന്ദാവനം
എൻ മനമിന്നേകാന്ത വൃന്ദാവനം

WRITERS

Kaithapram

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist