വാലിട്ടു കണ്ണെഴുതും കർണ്ണികാരം
നിന്നെ വരവേൽക്കും ശംഖുപുഷ്പം
പൂമെയ്യിൽ പൂത്തൊരുങ്ങും പാരിജാതം
നിന്റെ കവിളിന്മേൽ കനകാംബരം
അറിയാതെ നിൻ മാറിൽ മുഖം ചേർക്കുമ്പോൾ
ആത്മാവിൽ വിടരുന്നതൊരു കോടി മുല്ലപ്പൂക്കൾ
വാലിട്ടു കണ്ണെഴുതും കർണ്ണികാരം
നിന്നെ വരവേൽക്കും ശംഖുപുഷ്പം
ഇരുള്‍മൂടും ഇടനാഴിയിൽ മിന്നും
പുലർവാന പൂപ്പന്തലിൽ പൂക്കും
മൂവന്തിക്കടവത്ത് ചെന്തെങ്ങിൻ തണലത്ത്
മൂവന്തിക്കടവത്ത് ചെന്തെങ്ങിൻ തണലത്ത്
ഒരു നൂറു ഞൊറിയിട്ട പൂഞ്ചേല ചാർത്തുമ്പോൾ
വാലിട്ടു കണ്ണെഴുതും കർണ്ണികാരം
നിന്നെ വരവേൽക്കും ശംഖുപുഷ്പം
പൂമെയ്യിൽ പൂത്തൊരുങ്ങും പാരിജാതം
നിന്റെ കവിളിന്മേൽ കനകാംബരം
അറിയാതെ നിൻ മാറിൽ മുഖം ചേർക്കുമ്പോൾ
ആത്മാവിൽ വിടരുന്നതൊരു കോടി മുല്ലപ്പൂക്കൾ
വാലിട്ടു കണ്ണെഴുതും കർണ്ണികാരം
നിന്നെ വരവേൽക്കും ശംഖുപുഷ്പം
ഒരു കൃഷ്ണതുളസിദളം നിന്നിലരുളുന്നു
ധനുമാസ വനകോകിലം ചുണ്ടിലെഴുതുന്നു
മലരായ മലരെല്ലാം മഞ്ഞിൽ കുളിക്കുമ്പോൾ
മലരായ മലരെല്ലാം മഞ്ഞിൽ കുളിക്കുമ്പോൾ
പൂത്താലിച്ചരടോടെ പൂങ്കൊടിപ്പാവോടെ
വാലിട്ടു കണ്ണെഴുതും കർണ്ണികാരം
നിന്നെ വരവേൽക്കും ശംഖുപുഷ്പം
പൂമെയ്യിൽ പൂത്തൊരുങ്ങും പാരിജാതം
നിന്റെ കവിളിന്മേൽ കനകാംബരം
അറിയാതെ നിൻ മാറിൽ മുഖം ചേർക്കുമ്പോൾ
ആത്മാവിൽ വിടരുന്നതൊരു കോടി മുല്ലപ്പൂക്കൾ
വാലിട്ടു കണ്ണെഴുതും കർണ്ണികാരം
നിന്നെ വരവേൽക്കും ശംഖുപുഷ്പം