ആലത്തൂരങ്ങാടില് ഞാൻ പോയി വരുമ്പോൾ
ആകാശം തൊട്ടുതലോടണൊരാൽമരം കണ്ടേ ഞാൻ
ആലിപ്പഴം പൂത്ത് നിറഞ്ഞത് കണ്ണാലേ കണ്ടേ ഞാൻ
ആലത്തൂരങ്ങാടില് ഞാൻ പോയി വരുമ്പോൾ
ആകാശം തൊട്ടുതലോടണൊരാൽമരം കണ്ടേ ഞാൻ
ആലിപ്പഴം പൂത്ത് നിറഞ്ഞത് കണ്ണാലേ കണ്ടേ ഞാൻ
ആലിൻ്റെ കൊമ്പത്തു കണ്ടൊരു മാവുമാച്ചക്കാ
നുണയെല്ലാ ചങ്ങാതി ഞാൻ നേരിട്ട് കണ്ടെന്നേ

കല്ലു വെച്ചു നുണ പറയണ കള്ളനല്ലേ
കല്ലു വെച്ചു നുണ പറയണ കള്ളനല്ലേ
ആറാട്ടുപൂരം കഴിഞ്ഞു മടങ്ങി വരുമ്പോൾ
കുഴിയാന കുത്തിട്ടാഞ്ചാർ ആള് മരിച്ചെന്നേ
ആനയെ തളയ്ക്കാനവാതാകെ വലഞ്ഞന്നേ
ആറാട്ടുപൂരം കഴിഞ്ഞു മടങ്ങി വരുമ്പോൾ
കുഴിയാന കുത്തിട്ടാഞ്ചാർ ആള് മരിച്ചെന്നേ
ആനയെ തളയ്ക്കാനവാതാകെ വലഞ്ഞന്നേ
ആലത്തൂരങ്ങാടില് ഞാൻ പോയി വരുമ്പോൾ
ആകാശം തൊട്ടുതലോടണൊരാൽമരം കണ്ടേ ഞാൻ
ആലിപ്പഴം പൂത്ത് നിറഞ്ഞത് കണ്ണാലേ കണ്ടേ ഞാൻ
ആറാനക്കൂട്ടം കൂടി കുളിക്കാനിറങ്ങിയേ
മുട്ടോളം വെള്ളത്തില് മുങ്ങി മരിച്ചെന്നേ
നുണയെല്ലാ ചങ്ങാതി ഞാൻ നേരിട്ട് കണ്ടെന്നേ
ആറാനക്കൂട്ടം കൂടി കുളിക്കാനിറങ്ങിയേ
മുട്ടോളം വെള്ളത്തില് മുങ്ങി മരിച്ചെന്നേ
നുണയെല്ലാ ചങ്ങാതി ഞാൻ നേരിട്ട് കണ്ടെന്നേ
ആലത്തൂരങ്ങാടില് ഞാൻ പോയി വരുമ്പോൾ
ആകാശം തൊട്ടുതലോടണൊരാൽമരം കണ്ടേ ഞാൻ
ആലിപ്പഴം പൂത്ത് നിറഞ്ഞത് കണ്ണാലേ കണ്ടേ ഞാൻ
മാനത്തിടിവെട്ടി ഭൂമിയിൽ മഴ പെയ്യ്തു
തണ്ടാൻ്റെ തണ്ടത്തി മിടുക്കി തണ്ടേത്യേ
നീ കൂടെ പോരുന്നോ ചീര നുള്ളാൻ
മാനത്തിടിവെട്ടി ഭൂമിയിൽ മഴ പെയ്യ്തു
തണ്ടാൻ്റെ തണ്ടത്തി മിടുക്കി തണ്ടേത്യേ
നീ കൂടെ പോരുന്നോ ചീര നുള്ളാൻ
വട്ടിലൊരു വട്ടി ചീര നുള്ളി
പാക്കനാരികെൻ്റെ കൊച്ചുമുറത്തില്
വട്ടിലൊരു വട്ടി ചീര നുള്ളി
പാക്കനാരികെൻ്റെ കൊച്ചുമുറത്തില്
ഈ നാട്ടിൽ കൊല്ലൻ്റെ കുഞ്ഞരിവാളുമേ
ഈ നാട്ടിൽ കുട്ടൻ്റെ കുഞ്ഞിക്കലത്തില്
ഈ നാട്ടിൽ കൊല്ലൻ്റെ കുഞ്ഞരിവാളുമേ
ഈ നാട്ടിൽ കുട്ടൻ്റെ കുഞ്ഞിക്കലത്തില്
ചീര പറിച്ചോണ്ട് നിക്കണ നേരത്തു
കയ്യ് നഖത്തില് മുള്ള് കേറി
ഇത്തരം നല്ലൊരു അങ്ങളമാരുണ്ടെ
കയ്യ് നഖത്തിൻ്റെ മുള്ളെടുക്കാൻ
ചീര പറിച്ചോണ്ട് നിക്കണ നേരത്തു
കയ്യ് നഖത്തില് മുള്ള് കേറി
ഇത്തരം നല്ലൊരു അങ്ങളമാരുണ്ടെ
കയ്യ് നഖത്തിൻ്റെ മുള്ളെടുക്കാൻ
കുട്ടാണം നെല്ലിൻ്റെ ചോറുപ്പുറത്ത്
ചീരയും കൊള്ളാം കറിയും കൊള്ളാം
ചീരക്കറി വെച്ച പെണ്ണും കൊള്ളാം
കുട്ടാണം നെല്ലിൻ്റെ ചോറുപ്പുറത്ത്
ചീരയും കൊള്ളാം കറിയും കൊള്ളാം
ചീരക്കറി വെച്ച പെണ്ണും കൊള്ളാം
മാനത്തിടിവെട്ടി ഭൂമിയിൽ മഴ പെയ്യ്തു
തണ്ടാൻ്റെ തണ്ടത്തി മിടുക്കി തണ്ടേത്യേ
നീ കൂടെ പോരുന്നോ ചീര നുള്ളാൻ