കണ്ടോ അയ്യനെ കണ്ടോ എൻ സ്വാമിയെ
ഉണ്ടെന്നുള്ളില് അയ്യൻ്റെ ശ്രീരൂപം
ദുഃഖം മാറ്റുന്ന ദിവ്യ രൂപം
കണ്ടോ അയ്യനെ കണ്ടോ എൻ സ്വാമിയെ
ഉണ്ടെന്നുള്ളില് അയ്യൻ്റെ ശ്രീരൂപം
ദുഃഖം മാറ്റുന്ന ദിവ്യ രൂപം
കദനം മാത്രം വിരീഞ്ഞൊരാ പൂന്തോപ്പിൽ
ഒരു കുളിർ കാറ്റായ് വരുകില്ലേ നീ
കദനം മാത്രം വിരീഞ്ഞൊരാ പൂന്തോപ്പിൽ
ഒരു കുളിർ കാറ്റായ് വരുകില്ലേ നീ
ഇരുളു നിറഞ്ഞെൻ്റെ ജീവിത ചിത്രത്തിൽ
കാഴ്ച്ചയേകുവാൻ നീ വരില്ലേ
അയ്യനയ്യപ്പാ സ്വാമിയെ കാണുവാൻ
അടിയനുള്ളം കൊതിക്കുന്നയ്യാ
ഇരുളു നിറഞ്ഞെൻ്റെ ജീവിത ചിത്രത്തിൽ
കാഴ്ച്ചയേകുവാൻ നീ വരില്ലേ
അയ്യനയ്യപ്പാ സ്വാമിയെ കാണുവാൻ
അടിയനുള്ളം തുടിക്കുന്നയ്യാ
മാമലകൾ പാടുന്നേ മഞ്ഞു പൊഴിയുന്നേ
കണ്ണിനു കണ്ണായെൻ ചാരെയുണ്ടെ
കണ്ടു ഞാൻ അയ്യനെ അയ്യനയ്യപ്പനെ
കണ്ടു ഞാൻ അയ്യനെ അയ്യനയ്യപ്പനെ
ചിത്തനയ്യനയ്യപ്പാ സ്വാമിയെ