LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Marikolunthe Manakkanathenthe

Apple Music logo
Deezer logo
Spotify logo
Lyrics
പൈങ്കുനി ചിത്തിര വൈകാശിക്കൊരു
പച്ചപ്പന്തല് പവിഴപ്പന്തല്
പന്തലുകാണാൻ വന്നവനാരെടിയേ
എടിയേ എടിയേ
തന്നം പിന്നം ചെറുകിളികിളിയാട്ടി
തെരുതെരെ നെഞ്ചു പെരുമ്പറ കൊട്ടി
ഇളനീർ വീഴ്ത്തി വരുന്നവനാരെടിയേ
എടിയേ

മാരിക്കൊളുന്ത്
മണക്കണതെന്ത്
മാരിക്കൊളുന്ത്
മണക്കണതെന്ത്
മാനം കണ്ടേ മഴയും കൊണ്ടേ
വേളി കണ്ടേ വെയിലും കൊണ്ടേ
മാമൻ്റെ പെണ്ണ് വിളിക്കണതെന്ത്
കൈയ്യ് കൊണ്ടേ കണ്ണും കൊണ്ടേ
പെറളി കൊണ്ടേ പെടലി കൊണ്ടേ
തകിലെടുത്തു മേളം കൊട്ട്
തരിവളയ്ക്കു താളം തട്ട്
വില്ലടിച്ചു പാട്ടും കേളെടിയേ
ചുറ്റുതള ചിലങ്കയിട്ട്
ചുമടെടുത്തു കാലും തൊട്ട്
ഉറ്റരകരകാട്ടം കാണെടിയേയ്
മാരിക്കൊളുന്ത്
മണക്കണതെന്ത്
മാനം കണ്ടേ മഴയും കൊണ്ടേ
വേളി കണ്ടേ വെയിലും കൊണ്ടേ

ജും ജും ജും ജും തകജിമി തകജും
ജും ജും ജും ജും തകജിമി തകജും
ജും ജും ജും ജും തകജിമി തകജും
ജും ജും ജും ജും തകജിമി തകജും
ജും ജും ജും ജും തകജിമി തകജും
ജും ജും ജും ജും തകജിമി തകജും
ജും ജും ജും ജും തകജിമി തകജും

ഏയ്
തേരു വലിക്കെടി തില്ലത്തേര്
തെയ്യാരെ
തേടി വരുന്നതു പള്ളിത്തേര്
തേരിലിരിക്കണ മച്ചാനാര്
പെണ്ണാളേ
വേളികഴിക്കണ വേലച്ചാര്
വെള്ളിവിളക്കു തെളിഞ്ഞല്ലോ
വള്ളിത്തിരുമണം ആയല്ലോ
ഇനി മണ്ണിനു കണ്ണിനു കർപ്പൂരക്കളി
കോലടി കുമ്മിയുരുമ്മിയിരി
കരിമെയ്യഴകി പൂന്തെയ്യഴകി
എൻ ചുന്തരി വാൽക്കുരുവി
മാരിക്കൊളുന്ത്
മണക്കണതെന്ത്
മാനം കണ്ടേ മഴയും കൊണ്ടേ
വേളി കണ്ടേ വെയിലും കൊണ്ടേ

പെരുമഴ മേളം മുറുകണതെന്തേ
കെങ്കേമീ
തിരുവിഴ കണ്ടു മയങ്ങണതെന്തേ
മറുപടി കണ്ണിൽ പൊലിയണതെന്തേ
ചെഞ്ചുണ്ടിൽ
മഴവില്‍ക്കാവടിയാടണതെന്തേ
വെറ്റില വട്ടി തുറന്നാട്ടേ
മറ്റൊരു ചോപ്പു ചുമന്നാട്ടെ
ഇനി മറ്റൊരു ചിത്തിരയെത്തൂലേ
ഒരു മുത്തിനെ മുത്തിയുണർത്തൂലേ
കരിമെയ്യഴകി പൂന്തെയ്യഴകി
എൻ ചുന്തരി വാൽക്കുരുവി
മാരിക്കൊളുന്ത്
മണക്കണതെന്ത്
മാനം കണ്ടേമഴയും കൊണ്ടേ
വേളി കണ്ടേവെയിലും കൊണ്ടേ
മാമൻ്റെ പെണ്ണ് വിളിക്കണതെന്ത്
കൈയ്യ് കൊണ്ടേ കണ്ണും കൊണ്ടേ
പെറളി കൊണ്ടേ പെടലി കൊണ്ടേ
തകിലെടുത്തു മേളം കൊട്ട്
തരിവളയ്ക്കു താളം തട്ട്
വില്ലടിച്ചു പാട്ടും കേളെടിയേ
ചുറ്റുതള ചിലങ്കയിട്ട്
ചുമടെടുത്തു കാലും തൊട്ട്
ഉറ്റരകരകാട്ടം കാണെടിയേയ്
മാരിക്കൊളുന്ത്
മണക്കണതെന്ത്
മാനം കണ്ടേ മഴയും കൊണ്ടേ
വേളി കണ്ടേ വെയിലും കൊണ്ടേ

WRITERS

S RAMESAN NAIR

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other