തത്തി കളിച്ചൊരു പൊൻ സൂര്യൻ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
തത്തി കളിച്ചൊരു പൊൻ സൂര്യൻ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
ഇരുപത്തെട്ടു കെട്ടു കെട്ടുമ്പോ
കുട്ടാ കുട്ടാ വിളി ഉയരുമ്പോ
ഉപ്പും പുളിയും ചേർത്തു കുഴച്ചു
തൊട്ടു നുണഞ്ഞു ചിരിച്ച കുട്ടാ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
തമ്പ്രാൻ കനിഞ്ഞില്ല അന്ന്
വേല കൂലിയും തന്നില്ല അന്ന്
ചോർന്നു നിൽക്കുന്ന കൂരേടെ കീഴിൽ
ഒത്തിരി നേരം കരഞ്ഞ കുട്ടാ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
നൂറിൽ നൂറോടെ വല്യ പരൂക്ഷാ
പൂത്തിരിയേകിയ പൊന്നു മുത്തേ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
മകരക്കൊയ്ത്തില് കിട്ടിയ നെല്ല്
നാട് താണ്ടി നടന്നത് വിറ്റു
ചന്ദിരന്മാരുദിക്കണ കുപ്പായം
തുന്നിച്ചു തന്നില്ലേ എന്റെ കുട്ടാ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
കയ്യിൽ കൊടി കണ്ടപ്പോ കുട്ടാ
തത്ത പോലെ ചൊല്ലിയില്ലേ അച്ഛൻ
വേണ്ട കുട്ടാ തീക്കളിയാണിത്
പേ പിടിച്ചുള്ളൊരു പാർട്ടികളാ
ആളെ കണ്ടാൽ അറിയില്ല കുട്ടാ
കൊടിനിറം നോക്കിയാ കാര്യങ്ങള്
ആളെ കണ്ടാൽ അറിയില്ല കുട്ടാ
കൊടിനിറം നോക്കിയാ കാര്യങ്ങള്
എന്റെ കുട്ടന്റെ പാട്ടുകൾ നിന്നു
ചെറ്റ തകർത്തു അകത്ത് വന്നേ
കണ്ണടച്ചുറങ്ങുമെൻ കുട്ടനെ
കൊന്നു കൊലവിളിച്ചെന്റെ ദൈവേ
കണ്ണടച്ചുറങ്ങുമെൻ കുട്ടനെ
കൊന്നു കൊലവിളിച്ചെന്റെ ദൈവേ
കോഴി വെട്ടും കുരുതിയും ഉണ്ടേ
തമ്മിൽ തമ്മിൽ വെട്ടി മരിക്കണ്
വാളു കത്തി കമ്പിയും പാരയും
വാളു കത്തി കമ്പിയും പാരയും
തത്തി കളിച്ചൊരു പൊൻ സൂര്യൻ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ
തെല്ല് തെക്കേ പുറത്തെ മുറ്റത്തെ