LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Odenda Odenda

Apple Music logo
Deezer logo
Spotify logo
Lyrics
ഓടേണ്ട ഓടേണ്ട ഓടി തളരേണ്ടാ
ഓമന പൂമുഖം വാടിടേണ്ടാ
ഓമന പൂമുഖം വാടാതെ സൂക്ഷിച്ചാൽ
ഓമന ചുണ്ടത്തൊരുമ്മ നൽകാം
ടാറിട്ട റോഡാണ് റോഡിനരികാണ്
വീടിന്നടയാളം ശീമകൊന്നാ
പച്ചരി ചോറുണ്ട് പച്ചമീൻ ചാറുണ്ട്
ഉച്ചക്ക് ഉണ്ണാനായ് വന്നോളുട്ടോ
പുഞ്ച വരമ്പത്തു പാമ്പിൻ്റെ പൊത്തുണ്ടു
സൂക്ഷിച്ചു വന്നോളൂ പൊന്നു ചേട്ടാ
ഒരുകുപ്പി മണ്ണെണ്ണ കത്തി തീരും വരെ
പണ്ടാറ തള്ളക്കുറക്കമില്ല
ടാറിട്ട റോഡാണ് റോഡിനരികാണ്
വീടിന്നടയാളം ശീമകൊന്നാ
ആയിരം കൊമ്പുള്ള ചെമ്പക ചോട്ടില്
ഒറ്റക്കിരുന്നു ഞാനോർത്തു പാടും
ഓടേണ്ട ഓടേണ്ട ഓടി തളരേണ്ടാ
ഓമന പൂമുഖം വാടിടേണ്ടാ
ഓമന പൂമുഖം വാടാതെ സൂക്ഷിച്ചാൽ
ഓമന ചുണ്ടത്തൊരുമ്മ നൽകാം

ലാലാലാലാലാ ലാലാലാലാലാ
ലാലാലാലാലാലാലാലാ
ഉം ഉം

ചെമ്പക ചോട്ടിലിരുന്നെന്തിനോർക്കുന്നു
വീട്ടിലേക്കുള്ള വഴി മറന്നോ
വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടിയാലും
ചേട്ടനെ ഞാനെന്നും കാത്തിരിക്കും
ആരോക്കെതിർത്താലും എന്തു പറഞ്ഞാലും
ചേട്ടനില്ലാത്തൊരു ലോകമില്ല
എന്നും ഉറക്കത്തിൽ ചേട്ടനെ കണ്ടു ഞാൻ
ഞെട്ടിയുണർന്നു കരച്ചില്ലല്ലേ
ഉരലു വിഴുങ്ങുമ്പോൾ വിരലു മറയുന്നു
പലതും പറഞ്ഞു നീ കേട്ടിട്ടിലേ
ചാലക്കുടി പുഴ നീന്തി കടന്നാലും
അന്തിക്ക് മുൻപ് ഞാനെത്താം പൊന്നെ
മേലൂര് കേറ്റം ഞാൻ മുട്ടുത്തി കേറിയാലും
നേരമിരുട്ടിയാലും എത്താം പൊന്നെ
കാണാത്തതല്ലലോ ആക്രാന്തം വേണ്ടെന്ന്
ആയിരം വട്ടം പറഞ്ഞില്ലേ ഞാൻ
ഓടേണ്ട ഓടേണ്ട ഓടി തളരേണ്ടാ
ഓമന പൂമുഖം വാടിടേണ്ടാ
ഓമന പൂമുഖം വാടാതെ സൂക്ഷിച്ചാൽ
ഓമന ചുണ്ടത്തൊരുമ്മ നൽകാം

WRITERS

KALABHAVAN MANI

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other