തെക്കേപ്രത്തെ പ്ലാവിമ്മേൻ്റോപ്പേ വരിക്കച്ചക്കീണ്ട്
ആച്ചക്കേടെ കാര്യമതോർക്കുമ്പോ തേങ്ങീടുന്നോപ്പെ
തെക്കേപ്രത്തെ പ്ലാവിമ്മേൻ്റോപ്പേ(ആ )വരിക്കച്ചക്കീണ്ട്(ആ )
ആച്ചക്കേടെ കാര്യമതോർക്കുമ്പോ(ആ )തേങ്ങീടുന്നോപ്പെ(ആ )
ചക്കാമുറിച്ചിടണുണ്ട്കൈത്തുണ്ടൻ കാട്ടിടണ്ണ്ട്
എന്നോടങ്കിടൻ്റോപ്പെ ചെല്ലാന്
കിഴക്കാപുറത്തെ കുഞ്ഞെറത്തേക്കങ്ങ് ചെല്ലാന്
ചക്കാമുറിച്ചിടണുണ്ട് കൈത്തുണ്ടൻ കാട്ടിടണ്ണ്ട്
എന്നോടങ്കിടൻ്റോപ്പെ ചെല്ലാന്
കിഴക്കാപുറത്തെ കുഞ്ഞെറത്തേക്കങ്ങ് ചെല്ലാന്
മൂളിപാട്ട് പാടിയനേരം ഉണ്ണ്യുറങ്ങി
ആ ഉറക്കം പൊന്നുംകട്ടേ സഹിച്ചൂടാ
മൂളിപാട്ട് പാടിയനേരം ഉണ്ണ്യൂറങ്ങീ
ആ ഉറക്കം പൊന്നുംകട്ടേ സഹിച്ചൂടാ
ഉണ്ണീനമ്മ താഴെകിടത്തി(ആ )
നെറ്റിലൊരു മുത്തംവെച്ചു(ആ )
ചക്കക്കുരുണ്ടോ പോള്യോണ്ടോ(ആ )
പാത്തിക്കിരി വന്നപ്പളല്ലേ കാര്യറിഞ്ഞേ
ചക്കക്കുരുണ്ടോ പോള്യോണ്ടോ
പാത്തിക്കിരി വന്നപ്പളല്ലേ കാര്യറിഞ്ഞേ
പൊന്നുണ്ണ്യേ നീ കണ്ണുതുറക്ക്
ഏറെ നേർച്ച നേർന്നിട്ടു കിട്ടിയ മുത്തല്ലേടാ
പൊന്നുണ്ണ്യേ നീ കണ്ണുതുറക്ക്
ഏറെ നേർച്ച നേർന്നിട്ടുകിട്ടിയ മുത്തല്ലേടാപൊന്നേ
എന്തുകിടപ്പാദമ്മക്ക് കണ്ടൂടാ
കഴിഞ്ഞാഴ്ച വന്നപ്പ വല്യമ്മ
ഈ ആഴ്ച വന്നപ്പോളല്ലേ കണ്ണീരു മാത്രം
കഴിഞ്ഞാഴ്ച വന്നപ്പ വല്യമ്മ
ഈ ആഴ്ച വന്നപ്പോളല്ലേ കണ്ണീരു മാത്രം
നമ്മൾക്കുണ്ണി വല്യതല്ലോപ്പെ
മറ്റാർക്കുമീ ഗതികേടു വരുത്തല്ലേ പൊന്നേ
അമ്മേടെ തങ്കക്കുടമേ നീ എവിടേ
നമ്മൾക്കുണ്ണി വല്യതല്ലോപ്പെ
മറ്റാർക്കുമീ ഗതികേടു വരുത്തല്ലേ പൊന്നേ
അമ്മേടെ പൊന്നുംകുടമേ നീ എവിടേ
ഉംമ്രത്തുള്ള ചായ്പ്പിലായ് ഓപ്പേ
കട്ടിലുമ്മേ മൂടിപ്പുതച്ച്
ഉണ്ണീടച്ഛൻ കാലം കഴിക്കണ്
ഒന്നെന്നോട് മിണ്ടീട്ടെന്തോരം നാളായി ദൈവേ
ആ കിടപ്പ് ഞാനൊരുത്തിയാ വരുത്തീയെൻ്റോപ്പേ
ഉംമ്രത്തുള്ള ചായ്പ്പിലായ് ഓപ്പേ
കട്ടിലുമ്മേ മൂടിപ്പുതച്ച്
ഉണ്ണീടച്ഛൻ കാലം കഴിക്കണ്
ഒന്നെന്നോട് മിണ്ടീട്ടെന്തോരം നാളായി പൊന്നേ
ആ കിടപ്പ് ഞാനൊരുത്തിയാ വരുത്തിയെൻ്റോപ്പേ
തെക്കേപ്രത്തെ പ്ലാവിമ്മേൻ്റോപ്പേ വരിക്കച്ചക്കീണ്ട്
ആച്ചക്കേടെ കാര്യമതോർക്കുമ്പോ തേങ്ങീടുന്നോപ്പെ
നമ്മൾക്കുണ്ണി വല്യതല്ലോപ്പെ
മറ്റാർക്കുമീ ഗതികേടു വരുത്തല്ലേ പൊന്നേ
അമ്മേടെ തങ്കക്കുടമേ നീ എവിടേ