വഴിയരികില് പൂത്ത് നിൽക്കണ പൊന്നാരേ
തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
അവനരികില് ചൊന്ന കാരിയം എന്താണ്
വെയില് കൊള്ളണ നേരം മഴ തരുന്നവളാര്
മാറ്ററിഞ്ഞൊരു മൈനക്കെന്തിന് പൊന്ന്
ഇള മാനിനെക്കാൾ നീളമുള്ള കണ്ണ്
വഴിയരികില് പൂത്ത് നിൽക്കണ പൊന്നാരേ
തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
അവനരികില് ചൊന്ന കാരിയം എന്താണ്
ജിങ്കിടി ജിക്ക ജിങ്കിടി ജിക്ക ജിങ്കിടി ജിക്ക ഡാ
ജിങ്കിടി ജിക്ക ജിങ്കിടി ജിക്ക ജിങ്കിടി ജിക്ക ഡാ
തനനതാനന തന തന തന്നാന തനനതാനന ന
തനനതാനന തന തന തന്നാന തനനതാനന ന
പട്ട് പട്ട് മെയ്യടി തൊട്ട് തൊട്ട് പാറടി
മൊട്ട് മൊട്ട് പൂവടി ചൊട്ട് ചൊട്ട് തേനടി
ചെറു താരിളംകിളി തളിരിളം കിളി താമര കിളിയേ
ഇനി ഞാൻ നിനക്കൊരു മാലയും കൊണ്ട്
കുഴിയാന മദ്ദളം ചെണ്ട ചേങ്ങില ആലവട്ടവുമായ്
ഉന്നെ നാടറിയണ വേളി വട്ടകം
കുറുമ്പി ചക്കര കുത്തില് കുത്തില് താ
വഴിയരികില് പൂത്ത് നിൽക്കണ പൊന്നാരേ
തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
അവനരികില് ചൊന്ന കാരിയം എന്താണ്
സെല് സെല് സെല് സെല്‌ന സെല് സെല് സെൽനാ സെല് സെല് സെൽന ഐയ്യ
തിട്ടമിട്ടു വെയ്യടി ചട്ടമിട്ടു ചൊല്ലടി
കട്ടിലിക്ക് കണ്ണടി തൊട്ടിലിട്ട് പാടടി
മാരിവില്ലിൻ്റെ കൂടൊരുക്കണ മാമഴക്കിളിയേ
കിളിവാതിലെന്തിനു ചാരിയിട്ടത്
കളിതാമരയുടെ ചേലെഴുമൊരു പെണ്ണിനെ കണ്ട്
തുടിമേളമിങ്ങനെ നെഞ്ചിലിങ്ങനെ
തുള്ളും മയിലേ പുള്ളിക്കുയിലേ
കുറുമ്പി പുഞ്ചിരി കൊഞ്ചല് നെഞ്ചില് താ താ
വഴിയരികിലു പൂത്ത് നിൽക്കണ പൊന്നാരേ
തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ്
അവനരികില് ചൊന്ന കാരിയം എന്താണ്
വെയില് കൊള്ളണ നേരം മഴ തരുന്നവളാര്
മാറ്ററിഞ്ഞൊരു മൈനക്കെന്തിന് പൊന്ന്
ഇള മാനിനെക്കാൾ നീളമുള്ള കണ്ണ്