LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Varikka Chakkede

Apple Music logo
Deezer logo
Spotify logo
Lyrics
വരിക്ക ചക്കേട ചൊളകണക്കിനു തുടു തുടുത്തൊരു കല്യാണീ
തുടു തുടുത്തൊരു കല്യാണീ
കൊടകരയില് കാവടിയാടുമ്പോ കണ്ടെടി ഞാനൊരു മിന്നായം
കണ്ടെടി ഞാനൊരു മിന്നായം
ചാട്ടുളി മുന തുള തുളക്കണ മൂർച്ചയുള്ളൊരു നോട്ടമാ
മൂർച്ചയുള്ളൊരു നോട്ടമാ
കാലിടറണ് വയറെരിയണ് ഇടി കുടുങ്ങണ് നെഞ്ചിലെടീ
ഇടി കുടുങ്ങണ് നെഞ്ചിലെടീ
തകില് കൊട്ടിന് ചുവടു വെക്കുമ്പോ താളം പോണൊരു പോക്കെടി
താളം പോണൊരു പോക്കെടി
കാവടി കിടന്നാടണ് ഒരു കാലിളകിയ ചേലില്
കാലിളകിയ ചേലില്
കണ്ടുനിൽക്കണ കല്യാണിക്കൊരു ചെറുചിരി ചെറു പുഞ്ചിരി
ചെറുചിരി ചെറു പുഞ്ചിരി
കരളിലപ്പൊരു കാവടിപ്പൂ കാവടി കിടന്നാടണ്‌
കാവടി കിടന്നാടണ്‌

കാവടി കഴിഞ്ഞമ്പലത്തില് ആളൊഴിഞ്ഞൊരു മൂലയിൽ
ആളൊഴിഞ്ഞൊരു മൂലയിൽ
കാത്ത് നിക്കണ കല്യാണി കൈ നീട്ടി മാടി വിളിച്ചെന്നേ
നീട്ടി മാടി വിളിച്ചെന്നേ
കാല് തമ്മില് കൂട്ടി മുട്ടണ് പട പട പട ഉള്ളില്
പട പട പട ഉള്ളില്
പോകണോ തിരിഞ്ഞോടണോ പണി പറ്റുമോ പുകിലാകുമോ
പറ്റുമോ പുകിലാകുമോ
ആക്കം കണ്ടപ്പോ നോക്കിപ്പോയത് തല തെറിക്കണ കുറ്റാണോ
തല തെറിക്കണ കുറ്റാണോ
വിളിച്ചിട്ടല്ല ഞാൻ പറഞ്ഞിട്ടല്ല ഞാൻ വേല വേണ്ടെടി കല്യാണി
വേല വേണ്ടെടി കല്യാണി
അറച്ചരിച്ച് ഞാൻ അടുത്ത് ചെന്നിട്ട് അറച്ചു നിൽക്കണ നേരത്ത്
അറച്ചു നിൽക്കണ നേരത്ത്
കഴുത്തിലിട്ടൊരു താലിമാല കാട്ടിത്തന്നെടി കല്യാണി
കാട്ടിത്തന്നെടി കല്യാണി

ചിരിച്ചതെന്തിന് കുഴഞ്ഞതെന്തിന് കുരുത്തം കെട്ടൊരു കല്യാണി
കുടുംബം നോക്കണ കണവനുണ്ടെങ്കിൽ കടുപ്പം വേണ്ടെടി കല്യാണി
കടുപ്പം വേണ്ടെടി കല്യാണി
കടുപ്പം വേണ്ടെടി കല്യാണി
വരിക്ക ചക്കേട ചൊളകണക്കിനു തുടു തുടുത്തൊരു കല്യാണീ
തുടു തുടുത്തൊരു കല്യാണീ
കൊടകരയില് കാവടിയാടുമ്പോ കണ്ടെടി ഞാനൊരു മിന്നായം
കണ്ടെടി ഞാനൊരു മിന്നായം
ഹാ ചാട്ടുളി മുന തുള തുളക്കണ മൂർച്ചയുള്ളൊരു നോട്ടമാ
മൂർച്ചയുള്ളൊരു നോട്ടമാ
കാലിടറണ് വയറെരിയണ് ഇടി കുടുങ്ങണ് നെഞ്ചില്
ഇടി കുടുങ്ങണ് നെഞ്ചില്
തനന്നന തന്നാനെ തന താനെ തന്നന തന്നാന താനെ തന്നന തന്നാന
തനന്നന തന്നാനെ താനെ താനെ തന്നാന താനെ താനെ തന്നാന
താനെ താനെ തന്നാന താനെ താനെ തന്നാന

WRITERS

ARUMUKHAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other