LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kadavathoru Thoni

Apple Music logo
Deezer logo
Spotify logo
Lyrics
കടവത്തൊരു തോണിയിരിപ്പൂ
പാട്ടില്ലാതെ പുഴയില്ലാതെ
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ നിഴലില്ലാതെ
കടവത്തൊരു തോണിയിരിപ്പൂ
പാട്ടില്ലാതെ പുഴയില്ലാതെ
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ നിഴലില്ലാതെ
ഇളവെയിലെ പൊള്ളുന്നല്ലോ
കുളിർമഞ്ഞിത് നീറ്റുന്നല്ലോ
ഇരുളിൽ ചിത കാത്തുകിടക്കും
ഒരു പക്ഷിച്ചിറകായ് ജന്മം
ഇനിയെന്തിന് തോണിക്കാരൻ
വരികില്ലൊരു യാത്രക്കാരും
ഇനിയെന്തിന് തോണിക്കാരൻ
വരികില്ലൊരു യാത്രക്കാരും
പുഴവന്നു വിളിച്ചതുപോലെ
ഒരു തോന്നൽ തോന്നൽ മാത്രം
ഏലേലോ ഏലേ ഏലേലോ
ഏലേ ഏലേ ഏലേ ഏലേ ഏലേലോ
ഏലേലോ ഏലേ ഏലേലോ
ഏലേ ഏലേ ഏലേ ഏലേ ഏലേലോ
കടവത്തൊരു തോണിയിരിപ്പൂ
പാട്ടില്ലാതെ പുഴയില്ലാതെ
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ നിഴലില്ലാതെ

കഥ പാടിയുറക്കിയൊരോളങ്ങൾ
ഇനിയില്ലല്ലോ
പുഴയോരം കുഞ്ഞുകിടാങ്ങൾ തൻ
കളിമേളമില്ലല്ലോ
കഥ പാടിയുറക്കിയൊരോളങ്ങൾ
ഇനിയില്ലല്ലോ
പുഴയോരം കുഞ്ഞുകിടാങ്ങൾ തൻ
കളിമേളമില്ലല്ലോ
കാറ്റില്ലല്ലോ മഴയുടെ
മുത്തശ്ശിക്കുളിരില്ലല്ലോ
കാറ്റില്ലല്ലോ മഴയുടെ
മുത്തശ്ശിക്കുളിരില്ലല്ലോ
ഇവിടുള്ളത് പൊടിമണലും
ഒരു പുഴ തൻ പേരും മാത്രം
ഏലേലോ ഏലേ ഏലേലോ
ഏലേ ഏലേ ഏലേ ഏലേ ഏലേലോ
ഏലേലോ ഏലേ ഏലേലോ
ഏലേ ഏലേ ഏലേ ഏലേ ഏലേലോ
കടവത്തൊരു തോണിയിരിപ്പൂ
പാട്ടില്ലാതെ പുഴയില്ലാതെ
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ നിഴലില്ലാതെ

WRITERS

AJEESH DASAN, LEELA L GIRIKKUTTAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist