LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Aattinkarayilirunna Sandhyail

Apple Music logo
Deezer logo
Spotify logo
Lyrics
ആറ്റിൻ കരയിലിരുന്നാ സന്ധ്യയിൽ
ആനന്ദഭൈരവി മൂളുമ്പോൾ

ആറ്റിൻ കരയിലിരുന്നാ സന്ധ്യയിൽ
ആനന്ദഭൈരവി മൂളുമ്പോൾ
പടിഞ്ഞാറസ്തമിക്കും പകലോന്റെ
നിറച്ചാർത്തിൽ
കണിക്കൊന്ന പൂവൊന്നു ചിരിച്ചു
കന്നി നീരാട്ടിനു നേരമായി
കുറുമൊഴിപ്പെണ്ണിനു നാണമായി
ആറ്റിൻ കരയിലിരുന്നാ സന്ധ്യയിൽ
ആനന്ദഭൈരവി മൂളുമ്പോൾ

ഒറ്റമുണ്ടുടുത്തും
നെറുകയിൽ കുടുമികെട്ടി
ഓളങ്ങളിൽ നീ പൊതിയുമ്പോൾ
ഒറ്റമുണ്ടുടുത്തും
നെറുകയിൽ കുടുമികെട്ടി
ഓളങ്ങളിൽ നീ പൊതിയുമ്പോൾ
ഇക്കിളി കൂട്ടാൻ വന്ന പൂങ്കാറ്റിനോട്
ഇത്രനേരം നീയെന്തു സല്ലപിച്ചു
മിഴികൾ തുറന്നടച്ചും
മലർന്നു കിടന്നും
ഇത്രനേരം നീയെന്തു സല്ലപിച്ചു
ആറ്റിൻ കരയിലിരുന്നാ സന്ധ്യയിൽ
ആനന്ദഭൈരവി മൂളുമ്പോൾ

ഈറൻ പൊതിയും നിൻ തങ്കമേനിയിൽ
രാമച്ചഗന്ധം തഴുകുമ്പോൾ
ഈറൻ പൊതിയും നിൻ തങ്കമേനിയിൽ
രാമച്ചഗന്ധം തഴുകുമ്പോൾ
തങ്കനിലാവായി ശില്പമൊരുക്കും ഞാൻ
ശില്പിയോട് എന്തു നീ ചൊല്ലും
മൂകാനുരാഗ മഞ്ചലൊരുക്കും
ശില്പിയോട് നീയെന്തു ചൊല്ലുമിന്ന്
ആറ്റിൻ കരയിലിരുന്നാ സന്ധ്യയിൽ
ആനന്ദഭൈരവി മൂളുമ്പോൾ
പടിഞ്ഞാറസ്തമിക്കും പകലോന്റെ
നിറച്ചാർത്തിൽ
കണിക്കൊന്ന പൂവൊന്നു ചിരിച്ചു
കന്നി നീരാട്ടിനു നേരമായി
കുറുമൊഴിപ്പെണ്ണിനു നാണമായി
ആറ്റിൻ കരയിലിരുന്നാ സന്ധ്യയിൽ
ആനന്ദഭൈരവി മൂളുമ്പോൾ

PUBLISHERS

Lyrics © TuneCore Inc.

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None