LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Nilamanaltharikalil

Apple Music logo
Deezer logo
Spotify logo
Lyrics
നിളമണൽ തരികളിൽ
നിറ നിലാ രാവുകൾ
പുലരികൾ സന്ധ്യകൾ
മതിവരാ താളമായ്
തെളിനീരാടുവാൻ
വരുമീ തോഴികൾ
അവരോടൊരുമിച്ചലയാൻ
പോയിടാം
ആ ആ ആ ഒ ഒ ഓ
ആ ആ ആ ഒ ഒ ഓ

ഉം അഴിമുഖം കാണും നേരം
പുഴയുടെ വേഗം പോലെ
ഹൃദയവും തുള്ളി തുള്ളി
പ്രിയമുഖം തേടി മുന്നിൽ
തൃക്കാവിൽ ആദ്യം പൂക്കും
തൃത്താവ് പോലെൻ ഉള്ളിൽ
വിശ്വാസ സൗരഭ്യത്തിൽ
നീങ്ങുന്നോരോമൽ സ്വപ്നം

അന്നോടി മെല്ലെ തൊട്ടു
പിന്നോട്ട് നീങ്ങി
കൊഞ്ചാതെ കൊഞ്ചും നീരാഴി

ഉം ഉം ഉം ഉം

മണിമിനാരങ്ങൾക്കുള്ളിൽ
കുറുകിടും പ്രാവിൻ നെഞ്ചിൽ
ഇശലുകൾ പൂക്കും നേരം
പനിമതി വന്നു മേലെ
മുത്തോട് മുത്തും ചാർത്തി
പൊൻതട്ടമിട്ടെൻ കാതിൽ
സുസ്മേരയായ് നില്ലെ
എന്തൊക്കെ എന്തേ ചൊല്ലി

ഓർക്കാതൊരുങ്ങാതേതോ
പൂവിൻ്റെ മൗനം
മിണ്ടാതെ പോരും കാറ്റിൽ
കൂടെ ഒന്നു ചേർന്നുവോ
നിളമണൽ തരികളിൽ
നിറ നിലാ രാവുകൾ
പുലരികൾ സന്ധ്യകൾ
മതിവരാ താളമായ്
തെളിനീരാടുവാൻ
വരുമീ തോഴികൾ
അവരോടൊരുമിച്ചലയാൻ
പോയിടാം
ആടിയും പാടിയും
രാക്കിളികൾ ആവാം
രാഗവും താളവും
പോലെ അലിയാം
ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ഉം ഉം

WRITERS

DENNIS BOHN, MATTHIAS MENCK

PUBLISHERS

Lyrics © IPRS, Universal Music Publishing Group, Kobalt Music Publishing Ltd., Warner Chappell Music, Inc.

Share icon and text

Share


See A Problem With Something?

Lyrics

Other