LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chandhanamani

Apple Music logo
Deezer logo
Spotify logo
Lyrics
ശാന്താകാരം
സരസിജ നയനം
വന്ദേഹം
ചിന്മയ രൂപം

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം

ചന്ദനമണിസന്ധ്യകളുടെ
നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം
തരളമധുര മുരളിയുണര് പ്രണയഭരിത കവിതയുണര്
മനസ്സുനിറയുമതുല ഹരിതമദമഹോത്സവം
വരവീണകൾ മൃദുപാണികൾ
മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണമലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽ നടയിവളുടെ നടനം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം
ദ്രുതതാളം ദ്രുതതാളം ദ്രുതതാളം

വെൺപുലരികൾ പൊൻ
കസവിടുമിന്ദ്രനീലമേഘമെൻ്റെ
ദൂതു പോയ ഹംസമായ്
മഞ്ഞുരുകിയ മൺചിമിഴിലെ
മന്ദഹാസദീപ്തിയോടെ
നീയെനിക്കു തുമ്പിയായീ
മനസ്സുകളുടെ കുളിരരുവികളിൽ ച്ഛിലും ച്ഛിലും
മരതകമഴ മൊഴി തിരയുകയായ്
മനസ്സുകളുടെ കുളിരരുവികളിൽ ച്ഛിലും ച്ഛിലും
മരതകമഴ മൊഴി തിരയുകയായ്
ഇനി നിലവിലെ ജലഗലികളിരുണരുമരിയ പ്രണയകലികൾ
തിര നുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്
ഇനി നിലവിലെ ജലഗലികളിരുണരുമരിയ പ്രണയകലികൾ
തിര നുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ് ആ
വിജനവനിയിൽ വിരഹലിപിയിൽ
ശിശിരശലഭമെഴുതിയ നിറ ചന്ദനമണി
ഹാ ചന്ദനമണി
മൃദു ചന്ദനമണി സന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം

പൊൻ യമുനയിലെൻ പ്രിയമൊഴി
വെണ്ണിലാവിൽ വീണലിഞ്ഞ
പൂർണ്ണചന്ദ്രബിംബമായീ
ശ്രാവണമണി മേടകളിൽ പ്രാവുകൾ പറന്ന രാവിൽ
പൂവണിഞ്ഞ പുണ്യമായീ
ശ്രുതിഭരമദസുഖലഹരികളിൽ ധിനം ധിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ
ശ്രുതിഭരമദസുഖലഹരികളിൽ ധിനം ധിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ
ഹിമകണമണിയണിവിരലിലെ മലയസലിലമലിയവെ
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ
ഹിമകണമണിയണിവിരലിലെ മലയസലിലമലിയുമാർദ്രമായ് ആ
മനസ്സിനിതളിലുണരുമരിയ ശിശിര ശലഭമെഴുതിയ
നിറ ചന്ദനമണി സന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം
ആ ചന്ദനമണി സന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം
തരളമധുര മുരളിയുണര് പ്രണയഭരിത കവിതയുണര്
മനസ്സുനിറയുമതുല ഹരിതമദമഹോത്സവം
വരവീണകൾ മൃദുപാണികൾ
മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണമലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽ നടയിവളുടെ നടനം
ആ ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം
ദ്രുതതാളം ദ്രുതതാളം ദ്രുതതാളം
ആ ആ ആ ആ

WRITERS

GIRISH PUTHENCHERY

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist