LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Njaattu Velakkiliye Version, 1

Apple Music logo
Deezer logo
Spotify logo
Lyrics
ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടിവരുമോ
കൊന്നപൂത്തവഴിയിൽ പൂവെള്ളുമൂത്തവയലിൽ
കാത്തുനിൽപ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടിൽ തനിയേ
ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടിവരുമോ

അണയൂ നീയെൻ അമ്പിളീ
കുളിരു ചൊരിയുമഴകായ് വരൂ
മുകിലിൻ ചേലത്തുമ്പിലായ്
അരിയകസവുമലർ തുന്നിവാ
താഴമ്പൂവിനുള്ളിൽ
താണിറങ്ങും കാറ്റുറങ്ങവെ
താഴമ്പൂവിനുള്ളിൽ
താണിറങ്ങും കാറ്റുറങ്ങവെ
കദളീ കുളുർത്തേ
തിരിയിൽ ശലഭമിതണയേ
ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടിവരുമോ

പുഴയിൽ നിൻ‌പൊന്നോടമോ
അലകൾ തഴുകുമരയന്നമായ്
അതിൽ നിൻ ഗാനം കേൾക്കയോ
മധുരമൊഴികൾ നുര ചിന്നിയോ
മഞ്ഞിൻ നീർക്കണങ്ങൾ
മാറിലോലും പൂവുണർന്നിതാ
മഞ്ഞിൻ നീർക്കണങ്ങൾ
മാറിലോലും പൂവുണർന്നിതാ
വരുമോ കനിവാർന്നോ
രുനാൾ പ്രിയതമനിതിലേ
ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടിവരുമോ
കൊന്ന പൂത്തവഴിയിൽ പൂവെള്ളുമൂത്തവയലിൽ
കാത്തുനിൽപ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടിൽ തനിയേ
ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടിവരുമോ

WRITERS

M G RADHAKRISHNAN, O N V KURUP

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC, Royalty Network

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist