LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Njaattu Velakkiliye Version, 2

Apple Music logo
Deezer logo
Spotify logo
Lyrics
ഞാറ്റുവേലക്കിളിയേ നീ
പാട്ടുപാടി വരുമോ
കൊന്നപൂത്ത വഴിയിൽ
പൂ എള്ളുമൂത്ത വയലിൽ
കാത്തു നിൽപ്പു ഞാനീ
പുത്തിലഞ്ഞിച്ചോട്ടിൽ തനിയേ
ഞാറ്റുവേലക്കിളിയേ നീ
പാട്ടുപാടി വരുമോ

അണയൂ നീയെൻ അമ്പിളീ
കുളിരു ചൊരിയുമഴകായ് വരൂ
മുകിലിൻ ചേലത്തുമ്പിലായ്
അരിയ കസവു മലർ തുന്നിവാ
താഴമ്പൂവിനുള്ളിൽ താണിറങ്ങും
കാറ്റുറങ്ങവെ
താഴമ്പൂവിനുള്ളിൽ താണിറങ്ങും
കാറ്റുറങ്ങവെ
കദളീ കുളുർത്തേൻ തിരിയിൽ
ശലഭമിതണയേ
ഞാറ്റുവേലക്കിളിയേ നീ
പാട്ടുപാടി വരുമോ

പുഴയിൽ നിൻ‌ പൊന്നോടമോ
അലകൾ തഴുകുമരയന്നമായ്
അതിൽ നിൻ ഗാനം കേൾക്കയോ
മധുര മൊഴികൾ നുര ചിന്നിയോ
മഞ്ഞിൻ നീർക്കണങ്ങൾ
മാറിലോലും പൂവുണർന്നിതാ
മഞ്ഞിൻ നീർക്കണങ്ങൾ
മാറിലോലും പൂവുണർന്നിതാ
വരുമോ കനിവാർന്നൊരുനാൾ
പ്രിയതമയിതിലേ
ഞാറ്റുവേലക്കിളിയേ നീ
പാട്ടുപാടി വരുമോ
കൊന്നപൂത്ത വഴിയിൽ
പൂ എള്ളുമൂത്ത വയലിൽ
കാത്തു നിൽപ്പൂ ഞാനീ
പുത്തിലഞ്ഞിച്ചോട്ടിൽ തനിയേ
ഞാറ്റുവേലക്കിളിയേ നീ
പാട്ടുപാടി വരുമോ

WRITERS

M G RADHAKRISHNAN, O N V KURUP

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC, Royalty Network

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist