പഴനിമല മുരുകനു പള്ളി വേലായുധോ
പാറിപ്പറക്കുന്ന പൊൻമയിൽ വാഹനോ
മാർഗഴിത്തിങ്കളോ ജ്ഞാനപ്പഴം
വരിക വരിക വടിവേലാ ഹരഹരോ ഹര ഹര
ഹോയ് ഹോയ് ഹോയ് ഹോയ് ബലോ ബലോബലോ ബലോ
ധാം കിണക്ക ത്ധില്ലം ത്ധില്ലം ധളാംകണക്ക ചെണ്ടമൃദംഗം
മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി
പാണ്ടിപ്പടയണി മേളം ഒ കാവടി മേളം
ഹെയ് നാട്ടുകളരിക്കച്ച മുറുക്കെണ വാൾപ്പയറ്റിടി പൂഴിക്കടകൻ
ചാടിക്കെട്ടി വലം പിരിവെട്ടീട്ടോതിരകടകമൊരിടിയും തടയും
കോമരങ്ങൾ കൊടിയുണ്ടേ പഞ്ചവാദ്യപ്പുകിലുണ്ടേ
ഹേയ് കോമരങ്ങൾ കൊടിയുണ്ടേ പഞ്ചവാദ്യപ്പുകിലുണ്ടേ
സദിരുണ്ടേ സംഗീതശിരോമണി തങ്കവേലുവയ്യങ്കാർ
ഒരു പൊയ്ക്കാൽക്കുതിരമേൽ തനിച്ചിരുന്നുറങ്ങുന്ന വെങ്കിടേശാ
നാക്കില്ല മൂക്കില്ല വായില്ലാക്കുന്നിലെ മുച്ചിപ്പിരാന്തിക്ക്
തേവാരത്തിനും തൈമാസത്തിലെ കല്യാണത്തിനും
കറുകറുകെ കറുത്ത മുത്ത് ചോളോം ചാമേം കൊയ്തെടുത്തിനി
തങ്കമെട് തട്ടാൻ ചെക്കാ മാരിയമ്മൻ കുടമെട്
ഹേ ധാം കിണക്ക ഹേ ധളാംകണക്ക
ഹേ ധാം കിണക്ക ത്ധില്ലം ത്ധില്ലം ധളാംകണക്ക ചെണ്ടമൃദംഗം
മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി
പാണ്ടിപ്പടയണി മേളം ഒ കാവടി മേളം
ഒ ഓ കാവടി മേളം ഓ കാവടി മേളം
ഓയ് ഹോയ് ഹോയ് ഓയ് ഹോയ് ഹോയ്
തൃത്താലശങ്കരനുണ്ണി കുടമാളൂർ കേശവനങ്ങനെ
പലക്കൂട്ടം കൊലകൊമ്പൻ നിരന്നേ
ആ അമ്പോറ്റിതമ്പ്രാൻ ഗണപതി വമ്പേറ്റും വാമനമൂർത്തി
എതിരെയിനിയും അരുത് കുരുതി മകനേ
ഹേ ആലങ്ങാട്ടെച്ചേന്നച്ചാരുടെ ചെറുമകളവളുടെ
കടമിഴിയമ്പിൻ തുമ്പിലുടക്കി കച്ച മുറുക്കി മെഴുക്കു വഴറ്റി
ചുറ്റി നടന്നിട്ടമ്പലമുറ്റത്തരയാൽത്തറയിൽ കഥകളി മേളം കണ്ടു
മടങ്ങിവരുമ്പോൾ കീചകവേഷം കെട്ടി രമിച്ചു കുഴഞ്ഞതുമുച്ച കഴിഞ്ഞതും
അയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ മച്ചമ്പിയേ
അയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ മച്ചമ്പിയേ (ആ ആ)
ഹേ ധാം കിണക്ക ത്ധില്ലം ത്ധില്ലം ധളാംകണക്ക ചെണ്ടമൃദംഗം
മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി
പാണ്ടിപ്പടയണി മേളം ഒ കാവടി മേളം
ഒ ഓ കാവടി മേളം ഓ കാവടി മേളം
കാറ്റാടിക്കൊമ്പിലിരുന്നൊരു കാക്കാത്തി വിരുന്നു വിളിച്ചു
ആ കൂമ്പാളക്കോണകമോടെ കുഞ്ഞാന കളിച്ചു നടക്കും
കരുമാടിച്ചെറുക്കാ നീ പോടാ
എരിയും കുടിലിൻ എരിഞ്ഞു കരിഞ്ഞ കഴുക്കോൽ
ഹേ മാക്രിക്കൂട്ടം കച്ചേരിക്കായ് സ്വരജതി പറയുമൊരട്ടക്കുണ്ടു കുളത്തിൽ ചാടി
ഇടവഴി പെരുവഴിയോടി മറഞ്ഞും ഭൂതപ്രേതപിശാചു കണക്കെ
കൂകി വിളിച്ചും കാടു കുലുക്കി കൊമ്പു കുലുക്കി കരിവരനായി മദമ്പാടോടെ
കരിമ്പു കണക്ക് തിരണ്ടിയുടിച്ചും
അയ്യയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ
അയ്യയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ(ആ)
ഹേ ധാം കിണക്ക ത്ധില്ലം ത്ധില്ലം ധളാംകണക്ക ചെണ്ടമൃദംഗം
മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി
പാണ്ടിപ്പടയണി മേളം പൂക്കാവടി മേളം
ഒ ഓ കാവടി മേളം ഓ കാവടി മേളം
പടയണി മേളം കാവടി മേളം (ഒരിപ്പ)
കാവടി മേളം പടയണി മേളം (അഹാ)
പടയണി മേളം കാവടി മേളം (അഹാ)
കാവടി മേളം പടയണി മേളം (ഒരിപ്പ)
പടയണി മേളം കാവടി മേളം (ഒരിപ്പ)