LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Eriyunna Karalinte

Apple Music logo
Deezer logo
Spotify logo
Lyrics
എരിയുന്ന കരളിൻ്റെ കനലുകള്‍ തിരയുന്ന സുഖം സുഖം എവിടേ
പൊലിയുന്നു ദീപങ്ങള്‍ ഇരുളുന്നു തീരങ്ങള്‍ പൊന്‍ പ്രഭാതമെവിടേ
പിടയുന്ന മാനിൻ്റെ നൊമ്പരം കാണുമ്പോളലിയുന്ന മിഴിയെവിടേ
തണല്‍ മരം തേടുന്ന കിളിയുടെ സങ്കടം അറിയുന്ന കൂടെവിടേ
ഓര്‍മ്മകള്‍ കളകളം പാടുന്ന പുഴയുടെ തീരത്തെ കുടിലില്‍ വരാം
മാരിവില്ലഴകിനെ മടിയിലിട്ടുറക്കുന്ന മാനത്തിന്‍ മനസു തരാം
സ്പന്ദനമറിയും സിരകളിലുതിരും ചന്ദന പുഷ്പങ്ങള്‍
നിദ്രയിലലിയും മിഴികളിലുണരും നിര്‍മ്മല സ്വപ്നങ്ങള്‍
നീയെന്‍ ദാഹം ദാഹം, ജീവന്‍ തേടും മോഹം ആ
നീയെന്‍ സ്നേഹം സ്നേഹം, ആരോ പാടും ഗീതം
ഉം ഉം ഉം ആഹാഹഹാ

ഇണയുടെ ഗദ്ഗദം ഇടറുന്ന കുയിലിനു കുഴല്‍ വിളി നീ തരുമോ
കടലുകളേഴും ചിമിഴിലൊതുക്കും കവിതയില്‍ നീ വരുമോ
ഒരു വരി പാടാന്‍ ഒരു കഥ മൂളാന്‍ ഓര്‍മ്മയില്‍ നീ മാത്രം
കുടമണിനാദമുതിര്‍ന്നൊരു വഴിയും തണലും നീ മാത്രം
ദേവീ നീയെന്‍ മോഹം, തീരാദാഹം ദാഹം ഉം ഉം ആഹാഹാ
ദേവീ നീയെന്‍ സ്നേഹം തീരാമോഹം മോഹം ഉം ഉം ഉം ആഹാഹഹാ

ദേവീ നീയെന്‍ മോഹം, തീരാദാഹം ദാഹം ഉം ഉം ആഹാഹാ
നീയെന്‍ സ്നേഹം സ്നേഹം, ആരോ പാടും ഗീതം ഉം ഉം
ദേവീ നീയെന്‍ സ്നേഹം, തീരാമോഹം മോഹം ഉം ഉം ആഹാഹാ
നീയെന്‍ ദാഹം ദാഹം, ജീവന്‍ തേടും മോഹം ഉം ഉം
ഉം ഉം ആഹാഹഹാ ആ ആ ആ ആആ

WRITERS

S RAMESAN NAIR, SURESH PETERS

PUBLISHERS

Lyrics © IPRS, Royalty Network

Share icon and text

Share


See A Problem With Something?

Lyrics

Other